ഓണം; തിരക്കിലമർന്ന് തൃശൂർ നഗരം
text_fieldsതൃശൂർ: ഓണത്തിന് ദിവസങ്ങൾ ശേഷിക്കെ നഗരം തിരക്കിലേക്ക്. വ്യാഴാഴ്ച രാവിലെയും വൈകീട്ടും നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളിലേക്കെത്തുന്നവർക്ക് മതിയായ പാർക്കിങ് ഇല്ലാത്തതാണ് പ്രധാന കാരണം. കോളജുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഓണാഘോഷം നടക്കുന്നതിനാൽ ഈ സ്ഥാപനങ്ങളുടെ പരിസരത്തുള്ള റോഡുകളിലും പാർക്കിങ്ങും ഗതാഗതക്കുരുക്കും വർധിച്ചു. രാവിലെ ഗതാഗതം നിയന്ത്രിക്കാൻ മതിയായ പൊലീസ് ഉണ്ടായിരുന്നില്ല.
റോഡരികിലെ പാർക്കിങ് നിയന്ത്രിച്ചില്ലെങ്കിൽ നഗരത്തിലെ ഗതാഗതക്കുരുക്ക് വർധിക്കുന്ന സ്ഥിതിയാണ്. കിഴക്കേകോട്ട, പടിഞ്ഞാറേകോട്ട, പാലസ് റോഡ്, ഹൈറോഡ്, മുനിസിപ്പൽ ഓഫിസ് റോഡ് എന്നിവിടങ്ങളിലെല്ലാം ഗതാഗതക്കുരുക്കുണ്ട്. റോഡുകളിൽ വലിയ കുഴികൾ അടച്ചെങ്കിലും ഇത് പൂർത്തിയാകാത്തതും ഗതാഗത തടസ്സത്തിന് ഇടയാക്കുന്നുണ്ട്. ഉത്രാടത്തോടടുക്കുമ്പോഴേക്കും ഇനിയും തിരക്ക് വർധിക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.