നാട്ടുപച്ചപ്പിന് നടുവിൽ കൗതുകമായി ഏറുമാടം
text_fieldsമാള: കാടല്ല, നാടാണ്. ആനശല്യവുമില്ല. എന്നാലും ഇവിടെയൊരു ഏറുമാടമുണ്ട്. കുഴൂർ പഞ്ചായത്തിലെ കുണ്ടൂരിലാണിത്. മുളയും തെങ്ങോലകളും ഉപയോഗിച്ച് തീർത്ത ഏറുമാടം നാട്ടുകാർക്ക് കൗതുകമാവുന്നു. നൂറുകണക്കിന് പേരാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഏറുമാടം കാണാനെത്തുന്നത്.
കോവിഡ് രണ്ടാം തരംഗത്തിൽ കുഴൂർ കോഴിക്കോട്ടിൽ തങ്കപ്പെൻറ മകൻ ചിത്രകാരനായ അർജുൻ എന്ന അനൂപാണ് ഇതിെൻറ ശിൽപി. ഒരു ആനയേക്കാൾ ഉയരമുള്ള ഏറുമാടത്തിൽ ആറുപേർക്ക് താമസിക്കാം. മഴയിൽനിന്നും കാറ്റിൽനിന്നും പ്രതിേരാധം നൽകുംവിധമാണ് നിർമാണം. മൂന്നുദിവസമാണ് വേണ്ടിവന്നത്. പരിസരത്ത് നിന്നാണ് മുള കണ്ടെത്തിയത്. ചിത്രകലയിൽ ബിരുദം നേടിയ ഈ യുവാവ് നിരവധി ക്ഷേത്രങ്ങളിൽ ചുമർ ചിത്രങ്ങൾ വരച്ച് നൽകിയിട്ടുണ്ട്. കോവിഡ് എത്തിയതോടെ വരുമാനം നിലച്ചു.
സങ്കടക്കടലിലായത് തന്നെ പോലെ നിരവധി കലാകാരന്മാരാണെന്ന് ഇദ്ദേഹം പറയുന്നു. എങ്കിലും വെറുതെയിരിക്കുന്ന ശീലം ഇല്ല. ഛായം ലഭ്യമായാൽ ആർക്കും സൗജന്യമായി ചിത്രം വരച്ചുനൽകാൻ ഇദ്ദേഹം ഒരുക്കമാണ്.
ആരും കൗതുകത്തോടെ നോക്കി നിൽക്കുന്ന ഏറുമാടം നിർമാണത്തിന് മൂന്ന് സുഹൃത്തുക്കളും കൂടി ഉണ്ടായിരുന്നതായി അനൂപ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.