ന്യൂനപക്ഷങ്ങളെ അടിച്ചമർത്തി ഭരിക്കാമെന്ന് ബി.ജെ.പി കരുതേണ്ട -ടി.എൻ. പ്രതാപൻ എം.പി
text_fieldsതൃപ്രയാർ: ന്യൂനപക്ഷങ്ങളെ അടിച്ചമർത്തിയും ഭയപ്പെടുത്തിയും രാജ്യം ഭരിക്കാമെന്ന് ബി.ജെ.പി സർക്കാർ കരുതേണ്ടെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ എം.പി. മതനിരപേക്ഷ രാജ്യത്ത് പൗരത്വം അടിസ്ഥാന രേഖയാകുമ്പോൾ മതം നോക്കി പൗരത്വം നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന വിഭാവനം ചെയ്യുന്നത് ഓരോ പൗരനും തുല്യതയാണ്. പൗരത്വ ഭേദഗതി നിയമത്തിലൂടെ തുല്യതയെ ഹനിക്കുന്ന നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മോദിക്ക് മതഭ്രാന്ത് എന്ന മുദ്ര വാക്യം ഉയർത്തി നടത്തിയ നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതാപൻ. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അനിൽപുളിക്കൽ, നൗഷാദ് ആറ്റുപറമ്പത്ത്, കെ. ദിലീപ് കുമാർ, സി.എം. നൗഷാദ്, സുനിൽ ലാലൂർ, എ.എ. മുഹമ്മദ് ഹാഷിം, പി. വിനു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പി.എം. സിദ്ദീഖ്, സന്തോഷ്, പി.എസ്. സുൽഫിക്കർ, എ.എൻ. സിദ്ധപ്രസാദ്, സി.ജി. അജിത് കുമാർ, രഹന ബിനീഷ്, ജയ സത്യൻ, ഇ. രമേശൻ, എ.എം. മെഹബൂബ്, ഷമീർ മുഹമ്മദാലി, സന്ധ്യ ഷാജി, ബിന്ദു പ്രദീപ്, പി.എം അബ്ദുൾ ഗഫൂർ എന്നിവർ നേതൃത്വം നൽകി.
വാടാനപ്പള്ളി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വാടാനപ്പള്ളിയിൽ മുസ്ലിം യൂത്ത് ലീഗ് മണലൂർ നിയോജകമണ്ഡലം കമ്മിറ്റി ഫ്രീഡം നൈറ്റ് മാർച്ച് നടത്തി. സെന്ററിന് വടക്കുനിന്ന് ആരംഭിച്ച മാർച്ച് ചിലങ്ക സെന്റർ ചുറ്റി പഞ്ചായത്തോഫിസിന് മുന്നിൽ സമാപിച്ചു.
ജില്ല പ്രസിഡന്റ് എ.എം. സനൗഫൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബി.കെ. സമീർ തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.എം. മുഹമ്മദ് സമാൻ, ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.എം. ഷെരീഫ്, സൈഫുദ്ദീൻ വെന്മേനാട്, എ.വൈ. ഹർഷാദ്, പി.കെ. അഹമ്മദ്, ആർ.എ. അബ്ദുൽ മജീദ്, പി.എ. ഷാഹുൽ ഹമീദ്, സുൽഫിക്കറലി തങ്ങൾ, ആർ.എച്ച്. ഹാഷിം, കെ.എസ്. ഹുസ്സൻ, എം.പി. മുഹിയുദ്ദീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.