വാടകവീട് ലീസിന് നൽകി തട്ടിപ്പ്; പ്രതി പിടിയിൽ
text_fieldsതൃപ്രയാർ: ഉടമ അറിയാതെ വീട് ലീസിന് നൽകി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ.തളിക്കുളം പത്താംകല്ല് സ്വദേശി പുഴങ്കരയില്ലത്ത് നൗഷാദ് (53) ആണ് വലപ്പാട് പൊലീസിെൻറ പിടിയിലായത്. യഥാർഥ ഉടമസ്ഥനിൽനിന്ന് ബന്ധുവിന് താമസിക്കാനെന്ന് പറഞ്ഞ് വീട് വാടകക്ക് എടുക്കും. പിന്നീട് വീട് തേൻറതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വാടകക്ക് വീടെടുക്കുന്നവരിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റും. വീടിന് വാടക നൽകേണ്ടെന്നും വീട് ഒഴിഞ്ഞുപോവുമ്പോൾ നൽകിയ പൈസ തിരിച്ചുനൽകാമെന്നും പറഞ്ഞാണ് തട്ടിപ്പ്. ഇങ്ങനെ നിരവധി പേരിൽ നിന്ന് പണം വാങ്ങി എഗ്രിമെൻറ് ഉണ്ടാക്കി ലക്ഷങ്ങളാണ് ഇയാൾ തട്ടിയത്. യഥാർഥ ഉടമസ്ഥന് വാടക കിട്ടാതെ വന്നപ്പോൾ അന്വേഷണം നടത്തിയപ്പോഴാണ് വാടകക്ക് താമസിക്കുന്നവരും ഉടമസ്ഥരും നൗഷാദിെൻറ തട്ടിപ്പിന് ഇരയായതായി അറിയുന്നത്.
നാട്ടിക എസ്.എൻ ട്രസ്റ്റ് സ്കൂളിനടുത്തുള്ള ഫ്ലാറ്റിൽ താമസിക്കുന്നവരും തട്ടിപ്പിനിരയായിട്ടുണ്ട്. വീട് വാടകക്ക് എടുത്തിരുന്ന നിരവധി പേർ സ്റ്റേഷനിൽ പരാതിയുമായി എത്തി. റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നിർദേശാനുസരണം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കറിെൻറ മേൽനോട്ടത്തിൽ വലപ്പാട് സി.ഐ എസ്.പി. സുധീരെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്. സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നൗഷാദിനെ പിടികൂടുകയായിരുന്നു. വലപ്പാട് എസ്.ഐ വി.പി. അരിസ്റ്റോട്ടിൽ, സബ് ഇൻസ്പെക്ടർ മിഥുൻ മോഹൻ, അസി. സബ് ഇൻസ്പെക്ടർമാരായ എം.കെ. അസീസ്, അജയഘോഷ്, രാജി, സിവിൽ പൊലീസ് ഓഫിസർമാരായ ഗോപകുമാർ, ഷിനോജ്, സുനിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.