പടന്ന മഹാസഭ സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ കൈ തല്ലിയൊടിച്ചു
text_fieldsതൃപ്രയാർ: കേരള പടന്ന മഹാസഭ സംസ്ഥാന കമ്മിറ്റി അംഗവും 'മാധ്യമം' വാടാനപ്പള്ളി ലേഖകനുമായ നടുവിൽക്കര സ്വദേശി വി.എസ്. സുനിൽ കുമാറിന് മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിൽ പരിക്ക്. വലതു കൈ വടി ഉപയോഗിച്ച് തല്ലിയൊടിച്ചു.
സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി ഓഫിസിന് സമീപം കൊടിമരവും സാമൂഹികവിരുദ്ധർ നശിപ്പിച്ച ശിലാഫലകവും സ്ഥാപിക്കുന്ന പ്രവൃത്തിയിലേർപ്പെട്ട മണ്ഡലം കമ്മിറ്റി ഭാരവാഹി സർവോത്തമനെ കൈയേറ്റം ചെയ്യുന്നത് കണ്ട് സമീപത്തെ സ്വന്തം കടയിൽനിന്ന് ഓടിയെത്തിയ സുനിൽകുമാറിനെ അക്രമിസംഘം ആക്രമിക്കുകയും താഴെ വീണ ഇയാളുടെ വലതു കൈ വടി ഉപയോഗിച്ച് തല്ലിയൊടിക്കുകയുമായിരുന്നു.
ഉടൻ വലപ്പാട് ഗവ. ആശുപത്രിയിലും ജില്ല ആശുപത്രിയിലും തുടർന്ന് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വലതു കൈയുടെ രണ്ടിടങ്ങളിൽ എല്ല് തകർന്ന നിലയിലാണ്. വ്യാഴാഴ്ച അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കും. പടന്ന മഹാസഭ സംസ്ഥാന കമ്മിറ്റിയിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഇതുസംബന്ധിച്ച് സുനിൽകുമാർ വാടാനപ്പള്ളി പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.