ഗസ്സ കൂട്ടക്കൊലക്കെതിരെ യുക്തിവാദി സംഘം: ‘അന്താരാഷ്ട്ര സമൂഹം ഇടപെടണം’
text_fieldsതൃപ്രയാർ: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊല അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് കേരള യുക്തിവാദി സംഘം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഗുരുവായൂർ ദേവസ്വം നിയമനങ്ങളിൽ ജാതി വിവേചനം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നാട്ടികയിൽ നടന്ന സമ്മേളനം ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. ഭരണകൂടം തീരുമാനിച്ചാൽ ഏതൊരാളെയും രാജ്യദ്രോഹിയാക്കാമെന്നതാണ് സ്ഥിതിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. ശക്തീധരൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അഡ്വ. കെ.ഡി. ഉഷ അധ്യക്ഷത വഹിച്ചു.
പരിണാമവും വിശ്വാസവും എന്ന വിഷയത്തിൽ രാജു വാടാനപ്പള്ളി പ്രഭാഷണം നടത്തി. ചലച്ചിത്ര സംവിധായകൻ അനിൽ പരക്കാട് ദാരിയുഷ് മെഹർജി അനുസ്മരണം നടത്തി. ജില്ല സെക്രട്ടറി കെ. നളിനി റിപ്പോർട്ടും ട്രഷറർ ശ്രുതി തോമസ് കണക്കും ജില്ല ഓർഗനൈസർ കെ. സുധാകരൻ യുക്തിരേഖ റിപ്പോർട്ടും അവതരിപ്പിച്ചു. സി. ചന്ദ്രബാബു, എൻ.കെ. ശങ്കരൻകുട്ടി, മുക്ത വിൻസന്റ്, സജ്ജൻ കാക്കനാട്, എ.ആർ. ശിവരാജ്, കെ.എസ്. രവി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ.കെ. ശങ്കരൻകുട്ടി (പ്രസി.), എം.ജെ. തങ്കച്ചൻ, അഡ്വ. കെ.ഡി. ഉഷ (വൈസ് പ്രസി), സിന്ധുരാജ് ചാമപറമ്പിൽ (സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.