വൈശാഖിൻെറ ആദ്യ ഒാണറേറിയം തൊഴിലുറപ്പുകാർക്ക് തണലേകാൻ
text_fieldsതൃപ്രയാർ: ആദ്യ ഓണറേറിയം കൊണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തണലേകി പഞ്ചായത്ത് അംഗം. വലപ്പാട് ഗ്രാമപഞ്ചായത്ത് 20ാം വാർഡ് അംഗം വൈശാഖാണ് തെൻറ ആദ്യ ഓണറേറിയം ഉപയോഗിച്ച് തൊഴിലുറപ്പ് പ്രവർത്തകർക്ക് തൊപ്പിക്കുടകൾ സമ്മാനിച്ചത്. തെരഞ്ഞെടുപ്പ് സമയത്താണ് തീരദേശ മേഖലയിലെ കൊടും വെയിലത്ത് പണിയെടുക്കുന്ന തൊഴിലുറപ്പ് ജോലിക്കാർ തൊപ്പിക്കുട ആവശ്യപ്പെട്ടത്. വിജയിച്ചു കഴിഞ്ഞാൽ ആദ്യ ഓണറേറിയം ഇതിനായി ഉപയോഗിക്കുമെന്നും സ്ഥാനാർഥിയായ വൈശാഖ് പറഞ്ഞിരുന്നു.
ഒ.ഐ.സി.സി ജില്ല കമ്മിറ്റി പ്രസിഡൻറ് ഷാജി മോഹെൻറ നേതൃത്വത്തിലുള്ള പ്രവാസികളുടെ സഹകരണത്തോടെ വാർഡിലെ നൂറ്റി അമ്പതോളം വരുന്ന മുഴുവൻ പേർക്കും തൊപ്പിക്കുട നൽകാൻ സാധിച്ചതായി വൈശാഖ് പറഞ്ഞു. വലപ്പാട് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ് ഈ വിദ്യാർഥി നേതാവ്. സന്തോഷ്, രാധാകൃഷ്ണൻ, മുരളി ഏറൻ കിഴക്കാത്ത്, പ്രസാദ്, വിക്രമൻ, പ്രകാശൻ, പ്രജ്വൽ, അഷ്ടമൂർത്തി, ദിൽജിത്ത് ദിലീപ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.