ട്രാഫിക് സിഗ്നൽ-ഡിവൈഡർ; വിജിലൻസ് അന്വേഷണത്തിന് തീരുമാനം
text_fieldsനാട്ടിക പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രകടനം
തൃപ്രയാർ: ജങ്ഷനിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നലും ഡിവൈഡറുകളും സംബന്ധിച്ച അഴിമതി ആരോപണങ്ങൾ വിജിലൻസ് അന്വേഷണത്തിന് വിടാൻ നാട്ടിക പഞ്ചായത്ത് ഭരണസമിതി അടിയന്തിര യോഗം തീരുമാനിച്ചു.
അജണ്ടയിൽ വന്ന ഡിവൈഡർ വിഷയം കമ്മിറ്റി ചർച്ച ചെയ്താൽ 10 വർഷം മുമ്പ് ഒപ്പിട്ട അഴിമതി കരാറിന് നിലവിലെ കോൺഗ്രസ് അംഗങ്ങൾക്ക് മറുപടി ഇല്ലാതാവുമെന്നതിനാലാണ് യോഗത്തിൽ ബഹളം വെച്ചതെന്ന് പ്രസിഡന്റ് എം.ആർ. ദിനേശൻ ആരോപിച്ചു. വാർഷിക പദ്ധതി സംബന്ധിച്ച യോഗത്തിന് വില കൽപിക്കാതെയാണ് കോൺഗ്രസ് അംഗങ്ങൾ ബഹളമുണ്ടാക്കിയത്.
യു.ഡി.എഫ് ഭരണകാലത്താണ് ഡിവൈഡറുകൾ സ്ഥാപിച്ചത്. ഒക്ടോബർ 21ന് കരാർ കാലാവധി അവസാനിച്ചു. അന്നത്തെ സി.പി.എം നേതൃത്വവും എൽ.ഡി.എഫ് ജനപ്രതിനിധികളും കരാറിനെ ശക്തമായി എതിർത്തിരുന്നു. കാലാവധി കഴിഞ്ഞ് സ്ഥാപിച്ച ബോർഡുകൾക്ക് പിഴയീടാക്കി ഇന്നത്തെ ഭരണ സമിതി കമ്പനിക്ക് കത്തയക്കുകയും അവർ അത് കൈപ്പറ്റുകയും ചെയ്തിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു.
പ്രതിഷേധവുമായി കോൺഗ്രസ്
തൃപ്രയാർ: ട്രാഫിക് സിഗ്നൽ വിഷയത്തിൽ നാട്ടിക പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രകടനവും പൊതുയോഗവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ. വിജയൻ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.