Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightTriprayarchevron_right88 അ​പ​ക​ട...

88 അ​പ​ക​ട കു​ഴി​ക​ളു​മാ​യി പ​ണി തീ​രാ​ത്ത റോ​ഡ്

text_fields
bookmark_border
88 അ​പ​ക​ട കു​ഴി​ക​ളു​മാ​യി പ​ണി തീ​രാ​ത്ത റോ​ഡ്
cancel

തൃ​പ്ര​യാ​ർ: തൃ​പ്ര​യാ​റി​ൽ​നി​ന്ന് പ​ഴു​വി​ലേ​ക്കു​ള്ള റോ​ഡി​​ന്റെ ദൂ​രം അ​ഞ്ചു​കി​ലോ​മീ​റ്റ​ർ. റോ​ഡി​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ കു​ഴി​ക​ളു​ടെ എ​ണ്ണം 88. വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ല​ക​പ്പെ​ട്ട​തു​മൂ​ലം ര​ണ്ടു മ​ര​ണ​ങ്ങ​ളും ഉ​ണ്ടാ​യി. കു​ഴി​യി​ൽ ചാ​ടി​യ ബൈ​ക്ക് ബ​സി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ച​തും കു​ഴി​യി​ൽ ചാ​ടി​യ ബ​സി​ൽ​നി​ന്ന് പു​റ​ത്തേ​ക്കു വീ​ണ് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ച സം​ഭ​വ​വു​മ​ട​ക്കം ര​ണ്ടു പേ​രു​ടെ ജീ​വ​നാ​ണ് ന​ഷ്ട​മാ​യ​ത്.

അ​ഞ്ചു വ​ർ​ഷം മു​മ്പ് ഗു​രു​വാ​യൂ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പി​ടാ​ൻ പൊ​ളി​ച്ച​താ​ണ്. ഒ​രു വ​ർ​ഷം മു​മ്പ് ഉ​പ​രി​ത​ലം​പോ​ലും നി​ര​പ്പാ​ക്കാ​തെ ഇ​തി​നു മേ​ൽ ടാ​റി​ങ് ചെ​യ്തെ​ങ്കി​ലും മൂ​ന്നു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ മു​ത​ൽ റോ​ഡ് ത​ക​ർ​ന്നു തു​ട​ങ്ങി. ഇ​തി​നി​ട​യി​ൽ ഒ​രു മാ​സം മു​മ്പ് ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പൈ​പ്പി​ടാ​നും റോ​ഡ് പൊ​ളി​ച്ചു. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ക​ല്ലു​ക​ളി​ള​കി കു​ഴി​ക​ൾ വ​ലു​താ​കു​ക​യാ​ണ്. തൃ​പ്ര​യാ​റി​ൽ​നി​ന്ന് തൃ​ശൂ​രി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡാ​ണി​ത്. ശ്രീ​രാ​മ ക്ഷേ​ത്ര​ത്തി​ൽ നാ​ല​മ്പ​ല തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തു വ​ഴി​യു​ള്ള യാ​ത്ര ഏ​റെ ശ്ര​മ​ക​ര​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur News
News Summary - Unfinished road with 88 potholes
Next Story