കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവം; പ്രതിഷേധം കെട്ടടങ്ങുന്നില്ല
text_fieldsആമ്പല്ലൂര്‍: പാലപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാട്ടുക്കാരുടെ പ്രതിഷേധം കെട്ടടങ്ങുന്നില്ല. വിഷയത്തില്‍ വനപാലകര്‍ അനാസ്ഥ വെടിയണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണ്ണയും നടത്തി.
ജില്ല സെക്രട്ടറി നജീബ് വേണ്ണൂറാന്‍ ഉദ്ഘാടനം ചെയ്തു. ജില്ല ജോയിന്‍റ് സെക്രട്ടറി മുസ്തഫ പുലിക്കണ്ണി, പുതുക്കാട് മണ്ഡലം പ്രസിഡന്‍റ് അബുഹാജി, ആസിഫ് നിയാസ്, ശിഹാബ് പെരുവാങ്കുഴിയില്‍, കബീര്‍ മുക്കന്‍, ജമാല്‍ കാരികുളം, സിദ്ദിഖ് പൊറ്റമ്മല്‍, ഫായിസ് സഫ്വാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും കുടുംബാംഗങ്ങളിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്ക് നിവേദനം നല്‍കി. പാലപ്പിള്ളി മേഖലയിലെ കാട്ടാന ആക്രമണം വനംവകുപ്പിന്‍റെ അനാസ്ഥയാണ് എന്നാരോപിച്ച് കോണ്‍ഗ്രസ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
കെ.പി.സി.സി സെക്രട്ടറി സുനില്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് വിനയന്‍ പണിക്കവളപ്പില്‍ അധ്യക്ഷത വഹിച്ചു. ടി.എന്‍.ചന്ദ്രന്‍, കെ.എല്‍.ജോസ്, ആന്‍റണി കുറ്റൂക്കാരന്‍, ലത്തീഫ് മൂച്ചിക്കല്‍, സാേന്റാ നന്തിപുലം, സുധിനി രാജീവ്, ജിജി ജസ്റ്റിന്‍, സജ്‌ന മുജീബ്, പഞ്ചായത്തംഗങ്ങളായ ജോജോ പിണ്ടിയാന്‍, സുഹറ മജീദ്, രാധിക സുരേഷ്, രജനി ഷിനോയ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.