ഫോർമാലിൻ ലഭിച്ചത് എവിടെ നിന്ന്; മൂന്നുപേരെ ചോദ്യം ചെയ്തു
text_fieldsതൃശൂർ: ഇരിങ്ങാലക്കുടയില്‍ ഫോര്‍മാലിന്‍ കഴിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തിൽ ഫോര്‍മാലിന്‍ വന്നതെങ്ങനെയെന്ന് പൊലീസ് അന്വേഷിക്കുന്നു. ഫോർമാലിൻ എങ്ങനെയാണ് കൈവശം െവച്ചതെന്നും അന്വേഷിക്കുന്നുണ്ട്. ഫോര്‍മാലിന്‍ കഴിച്ച ഉടൻ ഇരുവരും തളർന്നു വീണിരുന്നു. രണ്ടു യുവാക്കളുടെ മരണം ഫോര്‍മാലിന്‍ ഉള്ളില്‍ചെന്നാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. അബദ്ധത്തില്‍ കഴിച്ചതാണോ മനഃപൂര്‍വം നല്‍കിയതാണോയെന്നും പൊലീസ് അന്വേഷണം തുടങ്ങി.
വാങ്ങിെവച്ച ചാരായം മറ്റാരെങ്കിലും എടുത്ത് കഴിച്ച ശേഷം പകരം ഫോര്‍മാലിന്‍ ഒഴിച്ചുെവച്ചതാണോയെന്നതടക്കം പൊലീസ് സംശയിക്കുന്നുണ്ട്. അതേസമയം, മദ്യത്തില്‍ ഫോര്‍മാലിന്‍ ഒഴിച്ചാണ് നിശാന്ത് കഴിച്ചിട്ടുള്ളത്. ബിജുവാകട്ടെ വെള്ളം കൂട്ടിയാണ് ഫോര്‍മാലിന്‍ കഴിച്ചിട്ടുള്ളത്. പോസ്റ്റ്മോർട്ടത്തിൽ ആന്തരികാവയവങ്ങളിൽ പൊള്ളലേറ്റതായും കണ്ടെത്തിയിട്ടുണ്ട്.
മരണകാരണം ഫോർമാലിൻ ആണെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും മീഥൈൽ ആൽക്കഹോളിെൻറ സൂചനയും ലഭിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ലാബ് റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തത വരുത്താനാവൂ. വ്യാജമദ്യമെന്ന സാധ്യത വിടാതെയാണ് പൊലീസ് അന്വേഷണം. വ്യാജ മദ്യം വിൽക്കുന്നതായി സംശയിച്ച മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തു.
മദ്യം എവിടുന്ന് കിട്ടി എന്നതിലും അന്വേഷണം ഊർജിതമാണ്. തിങ്കളാഴ്ച രാത്രി പത്തോടെയാണ് ബിജുവിനെയും നിശാന്തിനെയും ഇരിങ്ങാലക്കുടയിൽ നിന്ന് അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വ്യാജ മദ്യം കഴിച്ചതാണ് മരണത്തിന് കാരണമെന്ന് ആദ്യം പൊലീസ് സംശയിച്ചിരുന്നു. പോസ്റ്റമോർട്ടം റിപ്പോർട്ടിലാണ് ഫോർമാലിൻ ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.