13 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
text_fieldsപട്ടിക്കാട്: ദേശീയപാതയിൽ മുടിക്കോട് സെന്ററിൽ 13 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ ലഹരി വിരുദ്ധ സ്കാഡും പീച്ചി പൊലീസും ചേർന്ന് പിടികൂടി. എറണാകുളം തറയിൽ വീട്ടിൽ ജെയ്സൺ (22), അങ്കമാലി കരേടൻ വീട്ടിൽ ജോജു (19) എന്നിവരാണ് ലഹരി വിരുദ്ധ സംഘത്തിന്റെ പിടിയിലായത്.
തിങ്കളാഴ്ച വൈകീട്ട് തൃശൂർ ഭാഗത്തേക്ക് പോയിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഏഴ് പൊതികൾ അടങ്ങിയ രണ്ട് ബാഗുകളിലായാണ് കഞ്ചാവ് കടത്തിയത്. ഡാൻസാഫ് എസ്.ഐ കെ.സി. ബൈജു സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പ്രതികളെ പീച്ചി പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.