തൃശൂർ ജില്ലയിൽ പ്രവചനാതീതമായ മത്സരം നടന്നെന്ന് യു.ഡി.എഫ്; ഒമ്പതിടത്ത് വിജയം സുനിശ്ചിതം
text_fieldsതൃശൂർ: ജില്ലയിൽ തെരഞ്ഞെടുപ്പിൽ ഒമ്പതിടത്ത് വിജയം സുനിശ്ചിതമാണെന്നും നാലിടങ്ങളിൽ പ്രവചനാതീതമായ മത്സരം നടന്നുവെന്നും യു.ഡി.എഫ്. ഡി.സി.സിയിൽ ചേർന്ന യു.ഡി.എഫ് ജില്ല നേതാക്കൾ-സ്ഥാനാർഥികൾ-െതരഞ്ഞെടുപ്പ് കമ്മിറ്റി നിയോജക മണ്ഡലം ഭാരവാഹികൾ എന്നിവരുടെ യോഗമാണ് ഇക്കാര്യം വിലയിരുത്തിയത്.
കണക്കുകൾ പരിശോധിച്ചതിൽനിന്നാണ് 13ൽ ഒമ്പതും നേടുമെന്നും നാലിടത്ത് പ്രവചനാതീതമായ മത്സരം നടന്നുവെന്നും വിലയിരുത്തുന്നതെന്ന് ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസെൻറ് അറിയിച്ചു. കയ്പമംഗലം, കൊടുങ്ങല്ലൂർ, ഒല്ലൂർ, ചേലക്കര, നാട്ടിക എന്നിവിടങ്ങളിലാണ് പ്രവചനാതീതമായ മത്സരം നടന്നുവെന്ന് വിലയിരുത്തുന്നത്. തങ്ങൾ നേരിടുന്ന ഗുരുതരമായ ആഘാതങ്ങൾ മറുച്ചുപിടിക്കാൻ എൽ.ഡി.എഫ് അവിശ്വസനീയമായ തെരഞ്ഞെടുപ്പ് നേട്ടം പ്രചരിപ്പിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസൻറ് അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി, ജോസഫ് ചാലിശ്ശേരി, പി.എ. മാധവൻ, അഡ്വ. തോമസ് ഉണ്ണിയാടൻ, കെ.ആർ. ഗിരിജൻ, ടി.വി. ചന്ദ്രമോഹൻ, സി.എ. മുഹമ്മദ് റഷീദ്, സി.വി. കുര്യാക്കോസ്, പി.എം. ഏലിയാസ്, അഡ്വ. മനോജ് ചിറ്റിലപ്പിള്ളി, പി. ഗോപിനാഥൻ, ലോനച്ചൻ ചക്കച്ചാംപറമ്പിൽ, അഡ്വ. ജോസഫ് ടാജറ്റ്, ഐ.പി. പോൾ, സുനിൽ അന്തിക്കാട്, ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, ടി.ജെ. സനീഷ് കുമാർ, അഡ്വ. ഷാജി കോടങ്കണ്ടത്, ജോൺ ഡാനിയേൽ, സി.സി. ശ്രീകുമാർ, പി.എം. അമീർ, ശോഭ സുബിൻ, വിജയ് ഹരി, കെ. ജയശങ്കർ, അഡ്വ. സുനിൽ ലാലൂർ, അഡ്വ. എം.എസ്. അനിൽകുമാർ, കെ. അജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.