അനധികൃത ഖനനം: ഒരുക്കാൽ കുന്ന് ക്വാറിയിൽ ജിയോളജി പരിശോധന
text_fieldsപെരുമ്പിലാവ്: കടവല്ലൂർ പഞ്ചായത്തിലെ ഒരുക്കാൽ കുന്ന് ക്വാറിയിൽ ചട്ടങ്ങൾ പാലിക്കാതെ ഖനനം നടത്തിയെന്ന നാട്ടുകാരുടെ പരാതിയിൽ വീണ്ടും പരിശോധന. ജിയോളജി വിഭാഗമാണ് ക്വാറിയിൽ പരിശോധന നടത്തിയത്. ക്വാറി നടത്തിപ്പുകാരായ വി.ബി ഗ്രാനൈറ്റ്സിന്റെ ലൈസൻസ് റദ്ദാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിയമങ്ങൾ കാറ്റിൽപറത്തിയുള്ള പാറഖനനം വീടുകൾക്കും കെട്ടിടങ്ങൾക്കും നാശമുണ്ടാക്കുെന്നന്നും സ്വൈരജീവിതത്തിന് തടസ്സമാകുെന്നന്നും ആരോപിച്ച് നാട്ടുകാർ ജനകീയ സമരസമിതി രൂപവത്കരിച്ച് മാസങ്ങളോളമാണ് സമരം നടത്തിയത്. കുറച്ച് നാളുകൾക്കുമുമ്പ് സമരം അവസാനിപ്പിച്ചെങ്കിലും ക്വാറി പ്രവർത്തനങ്ങൾ ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ വകുപ്പുകൾക്ക് പരാതി നൽകിയിരുന്നു.
അനധികൃത ഖനനത്തെത്തുടർന്ന് ലൈസൻസ് റദ്ദാക്കിയതോടെ ഉപേക്ഷിച്ച ക്വാറിയുടെ തൊട്ടടുത്താണ് പുതിയ ക്വാറി. പുതിയതിൽ ഖനനം തുടങ്ങും മുമ്പേ പഴയ ക്വാറി മണ്ണിട്ട് നികത്തണമെന്ന് ജിയോളജി വകുപ്പ് നിർദേശിച്ചിരുന്നു. അടുത്തടുത്ത ഗർത്തങ്ങൾ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമെന്നായിരുന്നു പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി കണ്ടെത്തൽ. എന്നാൽ, അധികൃതരുടെ ഇത്തരം നിർദേശങ്ങളെല്ലാം കാറ്റിൽപറത്തിയാണ് ഇവിടെ ഖനനമെന്ന് നാട്ടുകാർ പറയുന്നു. പരിധിയിൽ കൂടുതൽ പാറ പൊട്ടിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ താലൂക്ക് സർവേയറുടെ സഹായത്താൽ അളക്കുമെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.