കൊയ്യാതെ ഉപേക്ഷിച്ച നെൽപ്പാടത്തിന് തീയിട്ടു; 150ഓളം വൈക്കോൽക്കെട്ട് കത്തിനശിച്ചു
text_fieldsഅന്തിക്കാട്: ചാഴൂർ കോവിലകം കോൾപടവിൽ കൊയ്യാതെ ഉപേക്ഷിച്ച നെൽപ്പാടത്ത് തീയിട്ടതിനെത്തുടർന്ന് തീ നിയന്ത്രണാതീതമായി കത്തിപ്പടർന്ന് 150ഓളം വൈക്കോൽ കെട്ടുകൾ കത്തിനശിച്ചു.
നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചതിനാൽ ഫാം റോഡിൽ അട്ടിയിട്ടിരുന്ന നെൽച്ചാക്കുകളിലേക്ക് തീ പടർന്നില്ല. മേനോത്തുപറമ്പിൽ രാജന്റെ ഉടമസ്ഥതയിൽ വള്ളൂർത്താഴത്ത് കൊയ്തെടുക്കാനാകാത്ത 30 ഏക്കർ നെൽപ്പാടത്താണ് അജ്ഞാതർ തീ കൊളുത്തിയത്. തീ പടർന്ന് രണ്ട് കിലോമീറ്ററോളം വ്യാപിച്ചു.
വപ്പുഴ താഴത്തെ പാടത്ത് കെട്ടിയിട്ടിരുന്ന കല്ലയിൽ ലിജുവിന്റെ വൈക്കോൽ കെട്ടുകളാണ് കത്തിനശിച്ചത്. നാട്ടികയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് ചാലിൽനിന്ന് വെള്ളം കോരിയൊഴിച്ചും പച്ചില ചില്ലകൾ ഉപയോഗിച്ചും തീയണച്ചു. നെൽച്ചാക്കുകൾ മൂടിയിട്ടിരുന്ന ടാർപോളിൻ ഷീറ്റുകൾ പലതും ഉരുകി നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.