എം.ഡി.എം.എ കേസിൽ രക്ഷപ്പെട്ട പ്രതി 11 മാസങ്ങൾക്ക് ശേഷം പിടിയിൽ
text_fieldsവാടാനപ്പള്ളി: നടത്തറയിൽനിന്ന് എം.ഡി.എം.എ കണ്ടെത്തിയ കേസിൽ ഒരു വർഷമായി ഒളിവിലായിരുന്ന പ്രതിയെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പട്ടാളക്കുന്ന് സ്വദേശി തേറമ്പത്ത് വിഷ്ണു (23) ആണ് പിടിയിലായത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വാടാനപ്പള്ളി റേഞ്ച് ഇൻസ്പെക്ടർ എസ്.എസ്. സച്ചിന്റെ നേതൃത്വത്തിൽ എടമുട്ടം പാലപ്പെട്ടിയിൽനിന്ന് 1042 ഗ്രാം എം.ഡി.എം.എയുമായി എസ്.എൻ. പുരം സ്വദേശി നീരജിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് തൃശൂർ നടത്തറ പ്രദേശത്ത് എക്സൈസ് സംഘം പരിശോധന നടത്തി.
അവിടെ വെച്ച് ബൈക്കിൽ വിൽപനക്കായി കൊണ്ടുവരികയായിരുന്ന എം.ഡി.എം.എ കണ്ടെത്തി. മടക്കത്തറ സ്വദേശി കലിയത്ത് വീട്ടിൽ സച്ചിൻ എബ്രഹാമിനെ (29) അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ കൂടെയുണ്ടായിരുന്ന വിഷ്ണു എക്സൈസുകാരെ വെട്ടിച്ച് ബൈക്കുപേക്ഷിച്ച് കടന്നു കളഞ്ഞു. ഇപ്പോൾ 11 മാസങ്ങൾക്ക് ശേഷമാണ് വിഷ്ണു പിടിയിലാകുന്നത്. വാടാനപ്പള്ളി റേഞ്ച് സർക്കിൾ ഇൻസ്പെക്ടർ ബെന്നി ജോർജ്, എക്സൈസ് ഇൻസ്പെക്ടർ എസ്.എസ്. സച്ചിൻ, ഫൽഗുനൻ, വിനോജ്, പ്രിയ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.