വലപ്പാട് ആറാം വാർഡിൽ വിജയഗോൾ നേടാൻ ഭരതൻ
text_fieldsവലപ്പാട്: ജനങ്ങളുടെ പ്രശ്നങ്ങൾ മികച്ച പന്തടക്കത്തിന് സമാനം കൈകാര്യം ചെയ്യാനാവുമെന്ന പ്രതീക്ഷയുമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് ഭരതൻ എന്ന കാൽപന്തു കളിക്കാരർ. തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പണം പുരോഗമിക്കുമ്പോൾ വലപ്പാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ (ആനവിഴുങ്ങി) സ്വതന്ത്ര സ്ഥാനാർഥിയായാണ് ഫുട്ബാളർ ഭരതൻ പത്രിക നൽകിയത്. മൂന്നു മുന്നണികളുടെയും പ്രവർത്തകരുമായി ഹൃദയബന്ധമുള്ളതിനാൽ വിജയ പ്രതീക്ഷയിലാണ്.
മുതിർന്നവരും ചെറുപ്പക്കാരുമടക്കം ഫുട്ബാൾ കമ്പക്കാർ കന്നിയങ്കത്തിൽ പിന്തുണക്കും. ബൊക്കാ ജൂനിയേഴ്സ്, വി.എഫ്.എ എന്നിവയിലൂടെ കളി തുടങ്ങിയ ഭരതൻ ജൂനിയർ-^സീനിയർ സ്കൂൾ ടീം, ജൂനിയർ കേരള ടീം അംഗമായി. കാലിക്കറ്റ് യൂനിവേഴ്സിറ്റി, ഓൾ ഇന്ത്യ യൂനിവേഴ്സിറ്റി മത്സരത്തിൽ (2013^-14) മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
ചെറുതും വലുതുമായ നിരവധി വിദേശ മത്സരങ്ങളിലും ഭരതൻ തെൻറ പ്രതിഭ തെളിയിച്ചു. നല്ല ഒരു കായിക സംസ്കാരത്തോടൊപ്പം എല്ലാ ജനങ്ങളുടെയും ജീവിതപുരോഗതിക്കായി നാടിെൻറ സമഗ്ര വികസനത്തിനാണ് ജനങ്ങളുടെ ആവശ്യപ്രകാരം മത്സരരംഗത്തിറങ്ങുന്നതെന്ന് ഭരതൻ പറഞ്ഞു. ആനവിഴുങ്ങി കോളനിയിലെ നിർധനരായ തെങ്ങുകയറ്റ തൊഴിലാളികളാണ് ഈ കളിമിടുക്കിെൻറ കൂട്ടുകാരന് കെട്ടിവെക്കാനുള്ള തുക കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.