വട്ടിപ്പലിശക്കാരുടെ ചെക്ക് ലീഫുകളും പണവും പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ
text_fieldsവാടാനപ്പള്ളി: ഓപറേഷൻ കുബേരയുടെ ഭാഗമായി അമിത പലിശക്കാരെ പിടികൂടാൻ പൊലീസ് നടത്തിയ പരിശോധനയിൽ വട്ടിപ്പലിശക്കാരൻ പിടിയിൽ. ജില്ല പൊലീസ് സൂപ്രണ്ടിെൻറ നിർദേശ പ്രകാരമായിരുന്നു പരിശോധന. അമിത പലിശക്ക് പണം കൊടുത്തിരുന്ന വാടാനപ്പള്ളി ആത്മാവ് സ്വദേശി എരണേഴത്ത് വീട്ടിൽ സുധീഷിെൻറ (മത്തക്കുരു -36) വീട്ടിൽ സി.ഐ സനീഷ്, എസ്.ഐ വിവേക് നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ചെക്ക് ലീഫുകളും വെള്ള പേപ്പറിൽ റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച പേപ്പറും പണം നൽകിയവരുടെ പേരുവിവരങ്ങൾ എഴുതിയ രജിസ്റ്ററും കണ്ടെടുത്തു. സുധീഷിനെ അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. പരിശോധന വരുംദിവസങ്ങളിലും തുടരും.
അന്തിക്കാട്: ഓപറേഷൻ കുബേരയിൽ അന്തിക്കാട് പൊലീസ് 60,760 രൂപ പിടിച്ചെടുത്തു. അമിത പലിശക്ക് വായ്പ നൽകുന്ന പെരിങ്ങോട്ടുകര കിഴക്കുംമുറി സ്വദേശി യദുകൃഷ്ണെൻറ വീട്ടിൽ നടന്ന പരിശോധനയിലാണ് പണം കണ്ടെത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ അമിത പലിശ ഈടാക്കുന്ന ബ്ലേഡ് സംഘങ്ങൾ പ്രവർത്തിക്കുന്നതായി പരാതി ഉയർന്നിരുന്നു. സംഭവസമയത്ത് യദുകൃഷ്ണൻ വീട്ടിലില്ലായിരുന്നതായി അന്തിക്കാട് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ അനീഷ് കരീമിെൻറ നിർദേശപ്രകാരം എസ്.ഐ കെ.എച്ച്. റെനീഷ്, എ.എസ്.ഐ എം.കെ. അസീസ്, സീനിയർ സി.പി.ഒ രാജി നാരായണൻ, നോബിൾ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.