Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightVadanappallychevron_rightപോത്ത് മോഷ്​ടാക്കൾ...

പോത്ത് മോഷ്​ടാക്കൾ അറസ്​റ്റിൽ

text_fields
bookmark_border
പോത്ത് മോഷ്​ടാക്കൾ അറസ്​റ്റിൽ
cancel

വാടാനപ്പള്ളി: രാത്രി വാഹനത്തിലെത്തി പോത്തുകളെ മോഷ്​ടിക്കുന്നവർ അറസ്​റ്റിൽ. പാവറട്ടി വെന്മേനാട് സ്വദേശികളായ മൊട്ട ഷാഹു എന്ന നാലകത്ത് വീട്ടിൽ ഷാഹുൽഹമീദ് (45), മൂത്തേടത്ത് വീട്ടിൽ ഷെഫീഖ് (28) എന്നിവരെയാണ് വാടാനപ്പള്ളി സി.ഐ ബിജോയ്, എസ്.ഐ കെ.ജെ. ജിനേഷ്, എസ്.ഐ വിവേക് എന്നിവർ ചേർന്ന് അറസ്​റ്റ്​ ചെയ്​തത്​.

ഒന്നര വർഷത്തോളമായി ജില്ലയിൽ പല ഭാഗത്തും വീടുകളിലും പറമ്പിലും മറ്റും കെട്ടിയിട്ടു വളർത്തുന്ന പോത്തുകൾ, എരുമകൾ, പശുക്കൾ എന്നിവ മോഷണം പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റൂറൽ എസ്.പി.യുടെ പ്രത്യേക നിർദേശപ്രകാശം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന പോത്തുകൾ വരെ നഷ്​ടപ്പെട്ടിട്ടുണ്ട്.

മാടുകളെ അയൽ ജില്ലകളിലെ കാലി ചന്തയിൽ കൊണ്ടുപോയി വിൽക്കുകയാണ് പതിവ്. ഇവരെ അറസ്​റ്റ് ചെയ്തതോടെ പോത്ത്, എരുമ എന്നിവ നഷ്​ടപ്പെട്ട വളരെയധികം ആളുകളാണ് പരാതിയുമായി സ്​റ്റേഷനിൽ എത്തുന്നത്. വാഹനവും പിടിച്ചെടുത്തു. എ.എസ്.ഐമാരായ മുഹമ്മദ് റാഫി, അരുൺ, സീനിയർ സി.പി.ഒ മാരായ അനീഷ്, ജീവൻ, അലി, സി.പി.ഒ മാരായ സനൽ, നദിർഷാ എന്നിവരും ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestbuffalo thieves
News Summary - buffalo thieves arrested
Next Story