കൂട്ടിയെഴുന്നള്ളിപ്പിനിടെ കോലം കൊമ്പിലേക്ക് വീണ് ആനയിടഞ്ഞു
text_fieldsവാടാനപ്പള്ളി: ഉത്സവത്തിന്റെ കൂട്ടിയെഴുന്നള്ളിപ്പിനിെട ആനപ്പുറത്ത് ഇരുന്ന ആൾ ഉറങ്ങിയതോടെ കോലം കൊമ്പിലേക്ക് വീണ് ആനയിടഞ്ഞു. ഏങ്ങണ്ടിയൂർ മാമ്പുള്ളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ശ്രീ മുരളി എന്ന ആനയാണ് ഇടഞ്ഞ് പരിഭ്രാന്തി പരത്തിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
11 ആനകളെ നിരത്തി എഴുന്നള്ളിപ്പ് നടന്നുവരുമ്പോൾ ഇടത്തേ അറ്റത്തുനിന്ന് മൂന്നാമത് നിന്ന ആനയാണ് ഇടഞ്ഞത്. ശ്രീ മുരളി ആനയുടെ പുറത്തിരുന്ന് കോലം പിടിച്ചിരുന്ന ആളാണ് ഉറങ്ങിയത്. കോലം ആനയുടെ വെപ്പ് കൊമ്പിലേക്കാണ് വീണത്. ഇതോടെ ആന കുടയുകയായിരുന്നു. സമീപം അണിനിരന്ന മറ്റ് ആനകളും പേടിച്ചു.
ആളുകൾ ചിതറിയോടി. എഴുന്നള്ളിപ്പ് അവസാനിപ്പിച്ച് ആനകളെ മാറ്റിയതിനാൽ വൻ അപകടം ഒഴിവായി. ഉത്സവത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആന തിടമ്പേറ്റി. രാമചന്ദ്രൻ എന്ന ആനയെത്തിയതോടെ ഉത്സവത്തിന് ആനപ്രേമികളുടെ വരവ് ഏറി വൻ തിരക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.