നല്ല നാളേക്കായി...
text_fieldsവാടാനപ്പള്ളി: യുവജന സംഘം വായനശാലയുടെ നേതൃത്വത്തിൽ വ്യക്ഷതൈ നട്ടു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി വൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡൻറ് ടി.എൻ. ഉദയകുമാർ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി സുരേഷ് മഠത്തിൽ, വാർഡ് അംഗം ഷൈജ ഉദയകുമാർ, കാർഷിക കാർഷികേതര ബാങ്ക് പ്രസിഡന്റ് ഗിരീഷ് മാത്തുക്കാട്ടിൽ, കുടുംബശ്രീ മുൻ വൈസ് ചെയർപേഴ്സൻ പ്രമീള ബൈജു, കെ.സി. സുധ, മിനി, ലൈബ്രേറിയൻ സാജിത നവാസ് എന്നിവർ സംസാരിച്ചു.
തളിക്കുളം: പുന്നച്ചോട് യങ്മെൻസ് ലൈബ്രറി ആൻഡ് റീഡിങ് റൂം വൃക്ഷതൈ നട്ട് കൊണ്ട് ആചരിച്ചു. വാർഡ് അംഗം വിനയപ്രസാദ് വൃക്ഷതൈ നട്ട് കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി പി.ബി. രഘുനാഥൻ, ലൈബ്രേറിയൻ കെ.എ. മോഹനൻ, പഞ്ചായത്ത് സമിതി കൺവീനർ രഞ്ജിത്ത് പരമേശ്വരൻ, ബാബു എന്നിവർ സംസാരിച്ചു.
അന്തിക്കാട്: പുത്തൻപീടിക ഗവ. എൽ.പി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം പി.ടി.എ പ്രസിഡന്റ് സി.എസ്. സിരിൻസൺ ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി കെ.എ. അജീഷ് ‘നമ്മുടെ ഭൂമി, നമ്മുടെ ഭാവി’ വിഷയത്തിൽ ക്ലാസ് എടുക്കുകയും സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നടുകയും ചെയ്തു. പ്രധാനാധ്യാപിക പി. വി. ഷൈനി അധ്യക്ഷത വഹിച്ചു. ബീന, എം.പി.ടി.എ പ്രസിഡന്റ് ഭാവന നിഗിൽ, പരിസ്ഥിതി ക്ലബ് കൺവീനർ സ്റ്റെല്ല, ലയനിമോൾ എന്നിവർ സംസാരിച്ചു. കുട്ടികളുടെ പരിസ്ഥിതി ദിന പോസ്റ്റർ നിർമാണവും പരിസ്ഥിതി ദിന റാലിയും ഉണ്ടായിരുന്നു.
തളിക്കുളം: ഗവ. ഹൈസ്കൂളിൽ ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ മാസാചരണത്തിന് തുടക്കമായി. ആയിരം വിത്തു പന്തുകളുടെ വിതരണം ആരംഭിച്ചു. സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും ഔഷധച്ചെടികൾ നട്ടും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തും വിദ്യാർഥികൾ പരസ്പരം വ്യക്ഷത്തൈകൾ കൈമാറിയും പരിസ്ഥിതി ദിനമാഘോഷിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ കെ.എസ്. ദീപൻ പരിസ്ഥിതി മാസാചരണം ഉദ്ഘാടനം ചെയ്തു. ഇക്കോ ക്ലബ് വിദ്യാർഥികൾ വേനലവധിക്കാലത്ത് തയാറാക്കിയ വിത്തു പന്തുകൾ സ്കൂളിന് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പി.ടി.എ പ്രസിഡൻറ് പ്രിൻസ് മദൻ അധ്യക്ഷത വഹിച്ചു. ഹരിത സേനാ കോഓഡിനേറ്റർ കെ.എൽ. മനോഹിത് പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രധാനാധ്യാപിക കെ.വി. ഫാത്തിമ, പ്രിൻസിപ്പൽമാരായ എം.എ. ആശ, പി.പി. ഷിജി, ഹെറിറ്റേജ് ഗ്രൂപ് ഭാരവാഹി മിനി, പി.ടി.എ വൈസ് പ്രസിഡന്റ് വിനിത, സ്റ്റാഫ് സെക്രട്ടറി കെ.ജെ. പ്രേംകുമാർ, കെ. സംഗീത തുടങ്ങിയവർ സംസാരിച്ചു. കെ.എസ്. ഫർസാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഞ്ജന നന്ദൻ പരിസ്ഥിതി ദിന സന്ദേശം നൽകി.
മതിലകം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അൽ അഖ്സ പബ്ലിക് സ്കൂളിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ‘എന്റെ സുഹൃത്തിന് ഒരുമരം’ സംരംഭം പ്രിൻസിപ്പൽ അൻവർ സാദിഖ് വൃക്ഷ തൈ വിദ്യാർഥികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. ‘ഞാനും എന്റെ മരവും’ ശീർഷകത്തിൽ വിദ്യാർഥികൾ വീടുകളിൽ വൃക്ഷ തൈകൾ നട്ടു. പ്രൈമറി ക്ലാസിലെ കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസും സംഘടിപ്പിച്ചു. പരിസ്ഥിതി ക്ലബ് കോഓഡിനേറ്റർ കെ.യു. സജിത പരിപാടികൾക്ക് നേതൃത്വം നൽകി.
മതിലകം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെൽഫെയർ പാർട്ടി കാതിക്കോട് മൂന്നാം വാർഡ് കമ്മിറ്റി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ജില്ല സെക്രട്ടറി റഫീക്ക് കാതിക്കോട് ഉദ്ഘാടനം ചെയ്തു. മതിലകം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് റഫീഖ് വൈപ്പിപാടത്ത് വിതരണം നിർവഹിച്ചു. പ്രസിഡന്റ് ടി.എം. സഈദ്, റഷീദ് പൊന്നാത്ത്, അബ്ദുൽ ലത്തീഫ്, ഹസീന സക്കീർ, സബിത ഷാനവാസ് എന്നിവർ സംസാരിച്ചു.
ഓർമമരം നട്ടു
കൊടുങ്ങല്ലൂർ: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐ.എ.എൽ) കൊടുങ്ങല്ലൂർ യൂനിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരിലെ മുതിർന്ന അഭിഭാഷകനായിരുന്ന അഡ്വ. കെ.ജെ. മൈക്കിളിന്റെ സ്മരണാർഥം ‘ഓർമമരം’ നട്ടു. അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ യൂനിറ്റ് പ്രസിഡൻറ് യു.കെ. ജാഫർ ഖാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ.എസ്. ബിനോയ്, സീനിയർ അഭിഭാഷകരായ പി.ഡി. വിശ്വംഭരൻ, കെ. അബ്ദുൽ റഷീദ്, കെ.എം. മുഹമ്മദ് നവാസ്, ശ്രേയസ് ചിറയനത്ത്, കെ.എം. തിയോഫിൻ എന്നിവർ നേതൃത്വം നൽകി.
ഹെർബൽ ബൊട്ടാണിക്കൽ ഗാർഡൻ ഉദ്ഘാടനം ചെയ്തു
കൊടുങ്ങല്ലൂർ: ലോക പരിസ്ഥിതി ദിനത്തിൽ ഔഷധ സസ്യങ്ങളുടെയും വംശനാശം നേരിടുന്ന മരങ്ങളുടെയും ഹെർബൽ ബൊട്ടാണിക്കൽ ഗാർഡൻ പി. വെമ്പല്ലൂർ എം.ഇ. എസ് അസ്മാബി കോളജിൽ ഉദ്ഘാടനം ചെയ്തു. വിവിധ ആവാസ വ്യവസ്ഥകളുടെയും ഭൂവിനിയോഗങ്ങളുടെയും പുനഃസ്ഥാപനം ശാസ്ത്രീയമായി നടപ്പാക്കി വരുന്ന കോളജിന്റെ ബോട്ടണി ഗവേഷണ വിഭാഗവും വേഴാമ്പൽ ഫൗണ്ടേഷൻ റിസർച് എക്സ്റ്റൻഷൻ സെന്ററും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികളുടെ സുപ്രധാന ഘട്ടമായാണ് കേരള സംസ്ഥാന മെഡിസിനൽ പ്ലാന്റ്സ് ബോർഡിന്റെയും കേന്ദ്ര മെഡിസിനൽ പ്ലാന്റ്സ് ബോർഡിന്റെയും സഹായത്തോടെ ബൊട്ടാണിക്കൽ ഗാർഡൻ ആരംഭിക്കുന്നത്. പ്രവർത്തനോദ്ഘാടനം മുൻ പ്രിൻസിപ്പൽ പ്രഫ. ഡോ. എ. ബിജു, അഡ്വ. കെ.എം. നവാസ്, പ്രിൻസിപ്പൽ ഡോ. റീന മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു. കോഓഡിനേറ്റർ ഡോ. കെ.എച്ച്. അമിതാ ബച്ചൻ പദ്ധതി വിശദീകരിച്ചു. ഡോ. കെ.പി. സുമേധൻ, ക്യാപ്റ്റൻ ബിന്ദിൽ, ഡോ. ഗിരിജ തുടങ്ങിയവർ സംസാരിച്ചു.
‘ദേവാങ്കണം ചാരുഹരിതം’ പദ്ധതിക്ക് കൊടുങ്ങല്ലൂരിൽ തുടക്കം
കൊടുങ്ങല്ലൂർ: ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനോട് അനുബന്ധിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടപ്പാക്കുന്ന ‘ദേവാങ്കണം ചാരുഹരിതം’ പദ്ധതിക്ക് കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി കരനെൽ കൃഷിയുടേയും പൂജാപുഷ്പ കൃഷിയുടേയും നടീൽ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ നിർവഹിച്ചു. ചടങ്ങിൽ സെക്രട്ടറി പി. ബിന്ദു, അസിസ്റ്റന്റ് കമീഷണർ എം.ആർ. മിനി, സംസ്ഥാന സർക്കാർ അഗ്രികൾച്ചർ റിസോഴ്സ് പേഴ്സൻ എം.കെ. ഉണ്ണി ദേവസ്വം മാനേജർ കെ. വിനോദ്, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എ. വിജയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.