കുഞ്ഞാലിക്കയുടെ ജീരകക്കഞ്ഞി രുചിപ്പെരുമക്ക് മൂന്നര പതിറ്റാണ്ട്
text_fieldsവാടാനപ്പള്ളി: നോമ്പുതുറ വിഭവങ്ങളിൽ കുഞ്ഞാലിക്കുട്ടിയുടെ ജീരകക്കഞ്ഞിയുടെ രുചിപ്പെരുമക്ക് മൂന്നര പതിറ്റാണ്ടിന്റെ നിറവ്. വാടാനപ്പള്ളി സെൻട്രൽ ജുമ മസ്ജിദിൽ റമദാൻ മാസത്തിൽ നോമ്പുതുറയുടെ പ്രധാന വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ജീരകക്കഞ്ഞി. മൂന്നര പതിറ്റാണ്ടിലധികമായി നോമ്പുതുറ വിഭവങ്ങൾ തയാറാക്കുന്നത് വാടാനപ്പള്ളി അഞ്ചങ്ങാടി സ്വദേശി മുഹമ്മദ് എന്ന കുഞ്ഞാലിക്കുട്ടിയാണ്.
നോമ്പുവിഭവങ്ങളിൽ ജീരകക്കഞ്ഞിക്കാണ് ആവശ്യക്കാരേറെ. ദിവസവും മുന്നൂറോളം പേർ പള്ളിയിൽ നോമ്പ് തുറക്കാനെത്തും. കൂടാതെ വാടാനപ്പള്ളി സെന്ററിലെ വഴിയോര കച്ചവടക്കാരും കടകളിലെ ജോലിക്കാരും കഞ്ഞി കൊണ്ടുപോകും. ഔഷധക്കൂട്ടുകൾ ചേർത്തുണ്ടാക്കുന്ന കഞ്ഞിയുടെ 'രഹസ്യം' കുഞ്ഞാലിക്കുട്ടി ആർക്കും കൈമാറിയിട്ടില്ല. വഴിയാത്രക്കാർ ഒരിക്കൽ സെൻട്രൽ ജുമാമസ്ജിദിലെ നോമ്പുതുറയിൽ പങ്കെടുത്ത് ജീരകക്കഞ്ഞിയുടെ മേൻമയറിഞ്ഞാൽ പിന്നീട് ആ വഴി പോകുമ്പോൾ ഉറപ്പായും വീണ്ടും പള്ളിയിലെ നോമ്പുതുറക്കെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.