മഴയില്ല; കനോലി പുഴയിലെ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
text_fieldsവാടാനപ്പള്ളി: മഴ പെയ്യാതായതോടെ കനോലി പുഴയിൽ ഉപ്പുവെള്ളം പരന്നു. ഇത് ഏനാമാവ് ബണ്ട് വഴി കയറി കൃഷി നശിക്കുന്നു. കടലിൽനിന്ന് വേലിയേറ്റത്തിൽ ചേറ്റുവ അഴിമുഖം വഴി ഉപ്പുവെള്ളം കനോലി പുഴയിലേക്ക് കയറുകയാണ്. രണ്ടാഴ്ച മുമ്പ് മുതൽ പുഴയിലെ വെള്ളത്തിന് കടുത്ത ഉപ്പുരസമായി. കാലവർഷത്തിൽ തുറന്നുവിട്ട ബണ്ടുകൾ വഴിയാണ് ഉപ്പുവെള്ളം വേലിയേറ്റത്തിൽ പാടശേഖരത്തിലേക്ക് കയറുന്നത്.
ഡിസംബറിലാണ് പുഴയിൽ സാധാരണയായി ഉപ്പുവെള്ളം കയറാറുള്ളത്. അതിന് മുമ്പ് ബണ്ടുകൾ കെട്ടി സംരക്ഷിക്കും. ഇത്തവണ കാലവർഷം ദുർബലമായതാണ് വെല്ലുവിളിയായത്. ചേറ്റുവ, മണപ്പാട്, പള്ളിക്കടവ്, നടുവിൽക്കര, കണ്ടശ്ശാംകടവ്, പുളിയം തുരുത്ത്, പുലാമ്പുഴ, കലാഞ്ഞി, തളിക്കുളം, ചെമ്മാപ്പിള്ളി മേഖലയിലെ ബണ്ടുകൾ മഴക്കാലത്ത് തുറന്നതാണ്.
ഇതെല്ലാം ഇപ്പോൾ ഉപ്പുവെള്ളം കയറുന്ന വഴികളായി. നെൽചെടികൾ കരിഞ്ഞുണങ്ങാൻ തുടങ്ങി. പച്ചക്കറി, വാഴ കൃഷിക്കും കിണറുകളടക്കം ജലസ്ത്രോതസ്സുകൾക്കും ഭീഷണിയുണ്ട്. ഒരിക്കൽ ഉപ്പ് കലർന്നാൽ ഒരുപാട് വർഷം കിണറുകളിൽ ശുദ്ധജലം കിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.