കൃഷി ഓഫിസറെ തിരികെ കൊണ്ടുവരണം; അഭ്യർഥന സമരവുമായി കർഷക കൂട്ടായ്മ
text_fieldsവാടാനപ്പള്ളി: ഏങ്ങണ്ടിയൂർ കൃഷി ഓഫിസർ പ്രതീഷിനെ സ്ഥലംമാറ്റുന്നതിനെതിരെ കർഷക കൂട്ടായ്മയുടെ അഭ്യർഥന സമരം. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് കാർഷികോൽപന്നങ്ങളുമായി വന്ന് പഞ്ചായത്തിനും കൃഷിഭവനും മുന്നിൽ അഭ്യർഥന സമരം നടത്തിയത്. ചുമതല ഏറ്റെടുത്ത് ഒരു വർഷമായപ്പോഴാണ് സ്ഥലംമാറ്റം.
അദ്ദേഹത്തിെൻറ പിന്തുണയിലും പ്രോത്സാഹനത്തിലും ആരംഭിച്ച പല കാർഷിക പദ്ധതികൾക്കും സ്ഥലംമാറ്റം വലിയ തോതിൽ ദോഷം ചെയ്യുമെന്നാണ് കർഷകർ പറയുന്നത്. ഒട്ടേറെ കാര്യങ്ങളാണ് കാർഷികരംഗത്ത് നടപ്പാക്കിയത്. സമരം മുൻ ഗ്രാമപഞ്ചായത്തംഗം ഇർഷാദ് കെ. ചേറ്റുവ ഉദ്ഘാടനം ചെയ്തു. നിറവ് ഹരിത സംഘം സെക്രട്ടറി ജാലിഷ് അമ്പാട്ട് അധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകനായ രാജൻ കാട്ടുതീണ്ടി, സിദ്ധൻ വൈക്കാട്ടിൽ, കർഷക അവാർഡ് ജേതാക്കളായ തോമസ് പുത്തൂരാൻ, ദീപ ദിലീപ്, യുവ കർഷകരായ സോണി പത്രോസ്, സതീശ് കരീപ്പാടത്ത്, പി.വി. ബിനോയ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.