നിർമാണോദ്ഘാടനം കഴിഞ്ഞിട്ട് ഏഴുവർഷം: വികസനം എത്തിനോക്കാതെ തൃശൂർ-വാടാനപ്പള്ളി സംസ്ഥാന പാത
text_fieldsവാടാനപ്പള്ളി: നിർമാണോദ്ഘാടനം കഴിഞ്ഞ് ഏഴ് വർഷമായിട്ടും തൃശൂർ -വാടാനപ്പള്ളി സംസ്ഥാന പാത വികസനം നടപ്പായില്ല. റോഡിന്‍റെ വീതി കുറവ് യാത്ര ദുഷ്കരമാക്കുകയാണ്. റോഡ് വീതികൂട്ടി വികസിപ്പിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. വിവിധ പാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ ഇതിനായി ജനകീയ സമിതി രൂപവത്കരിച്ച് പ്രക്ഷോഭം നടത്തിയിരുന്നു.
പി.എ. മാധവൻ എം.എൽ.എയായിരുന്ന കാലത്താണ് വികസനത്തിന് നടപടി തുടങ്ങിയത്. മുൻ യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൊട്ടിഘോഷിച്ച് നിർമാണോദ്ഘാടനവും നടത്തി.
തൃശൂർ പടിഞ്ഞാറെ കോട്ട മുതൽ അരിമ്പൂർ വരെ വീതി കൂട്ടിയെങ്കിലും തുടർന്ന് വാടാനപ്പള്ളി വരെയുള്ള ഭാഗത്ത് വികസനം ഉണ്ടായില്ല. റോഡ് വികസന ആവശ്യമുന്നയിച്ച് സമരം നയിച്ചവർ പിന്നീട് എം.എൽ.എയും ജില്ല പഞ്ചായത്തഎ് അംഗവും ഡി.സി.സി പ്രസിഡന്‍റും എല്ലാമായിട്ടും ഇടപെടലില്ലെന്ന് ആക്ഷേപമുണ്ട്.
കാഞ്ഞാണി മുതൽ വാടാനപ്പള്ളി വരെയുള്ള വീതി കുറഞ്ഞ റോഡ് എതിർ ദിശയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് കടുത്ത പരീക്ഷണമാണ്. കണ്ടശാംകടവ് ഭാഗത്ത് രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമാണ്. ഇത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.