ഷീല ടീച്ചർ പടിയിറങ്ങി; സ്വന്തം ചെലവിൽ സ്കൂൾ നവീകരിച്ച്
text_fields
വാടാനപ്പള്ളി: കഴിഞ്ഞ മേയിൽ കുട്ടികളുടെ അസാന്നിധ്യത്തിൽ തൃത്തല്ലൂർ യു.പി സ്കൂളിൽനിന്ന് പടിയിറങ്ങിയ ഷീല ടീച്ചർ വലിയൊരു സമ്മാനവുമായി തെൻറ കുട്ടികളെ കാത്തിരിക്കുകയാണ്.
37 വർഷത്തെ അധ്യാപന ജീവിതത്തിനു ശേഷം സർവിസിൽനിന്ന് വിരമിച്ച ടീച്ചർ തനിക്ക് ലഭിച്ച റിട്ടയർമെൻറ് അനുകൂല്യത്തിൽനിന്ന് ഒരു വിഹിതം പ്രിയ വിദ്യാർഥികൾക്ക് മാറ്റിവെച്ച് മാതൃക കാണിച്ചു. സ്കൂളിെൻറ പൊട്ടിപ്പൊളിഞ്ഞ നിലം കോൺക്രീറ്റ് ചെയ്ത് ടൈൽസ് വിരിച്ച് സുന്ദരമാക്കി. ഇവിടെ ഓടിക്കളിക്കാൻ കുട്ടികളെത്തുന്നത് കാത്തിരിക്കുകയാണ് ടീച്ചർ. രണ്ട് ലക്ഷം രൂപയാണ് ടീച്ചർ സ്റ്റേജ് അടക്കമുള്ള നാല് ക്ലാസ് മുറികളടങ്ങുന്ന ഓഡിറ്റോറിയത്തിെൻറ നവീകരണത്തിനായി െചലവാക്കിയത്. ആഗ്രഹം അധ്യാപകനായിരുന്ന ഭർത്താവ് എൻ.കെ. വിജയൻ മാഷോട് പങ്കുവെച്ചപ്പോൾ പണികൾക്ക് മേൽനോട്ടം വഹിച്ച് പൂർണ പിന്തുണയുമായി അദ്ദേഹം ഒപ്പം നിന്നു. മക്കളായ അഖിലും അഖിലയും ഒപ്പമുണ്ടായിരുന്നു.
വെള്ളിയാഴ്ച സ്കൂളിൽ നടന്ന ചടങ്ങിൽ ടി.ബി. ഷീല ടീച്ചർ ഭദ്രദീപം കൊളുത്തി നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് എ.എ. ജാഫർ അധ്യക്ഷത വഹിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം കെ.എസ്. ധനീഷ് മുഖ്യാതിഥിയായി. എൻ.കെ. വിജയൻ, മുൻ പ്രധാനധ്യാപിക കെ. ജയവല്ലി, പ്രധാനാധ്യാപിക സി.പി. ഷീജ, സ്റ്റാഫ് സെക്രട്ടറി കെ.എസ്. ദീപൻ, ഹെൽത്ത് സൂപ്പർ വൈസർ കെ. ഗോപകുമാർ, എം.പി.ടി.എ പ്രസിഡൻറ് അമ്പിളി രാജൻ, പി.വി. ശ്രീജ മൗസമി, സ്വീറ്റി ജോസ്, അനീഷ, സൗമ്യ, കെ.ജി. റാണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.