സഹായത്തിന് കാത്തുനിൽക്കാതെ സിദ്ദീഖ് യാത്രയായി
text_fieldsവാടാനപ്പള്ളി: കരൾ മാറ്റിവെക്കാൻ നാടൊന്നാകെ കൈകോർത്തിട്ടും സഹായത്തിന് കാത്തുനിൽക്കാതെ സിദ്ദീഖ് യാത്രയായി. വാടാനപ്പള്ളി പണിക്കവീട്ടിൽ സിദ്ദീഖ് (55) ആണ് ശനിയാഴ്ച രാത്രി 12ഓടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
തൃശൂർ മാർക്കറ്റിലെ മത്സ്യവിൽപന തൊഴിലാളിയായിരുന്ന സിദ്ദീഖിന് മൂന്നുവർഷം മുമ്പാണ് കരൾരോഗം ബാധിച്ചത്. സ്വന്തമായി വീടില്ലാത്തതിനാൽ സിദ്ദീഖും ഭാര്യയും വാടാനപ്പള്ളി ബീച്ചിൽ സഹോദരൻ ഷംസുദ്ദീെൻറ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവർക്ക് മക്കളുമില്ല.
രോഗം പിടിപെട്ടതോടെ ജോലിക്ക് പോകാൻ കഴിയാത്തതും കനത്ത ചികിത്സച്ചെലവും ഇവരെ ദുരിതത്തിലാക്കി. ബന്ധുക്കളും നാട്ടുകാരും നൽകിയ കൈത്താങ്ങ് മാത്രമായിരുന്നു ആശ്രയം. എത്രയുംവേഗം കരൾ മാറ്റിവെക്കാനായിരുന്നു ഡോക്ടർമാരുടെ നിർദേശം. ഇൗ കുടുംബത്തിെൻറ ദയനീയാവസ്ഥയെക്കുറിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് വലിയകത്തിെൻറ നേതൃത്വത്തിൽ ചികിത്സ സഹായ സമിതിക്ക് രൂപം നൽകിയിരുന്നു.
ഇതിനിടയിലാണ് രോഗം മൂർച്ഛിച്ച് സിദ്ദീഖ് മരിച്ചത്. സഹായ സമിതിയുടെ പേരിൽ ഇനി ആരും അക്കൗണ്ടിലേക്ക് പണം അയക്കേണ്ടതില്ലെന്ന് ചെയർമാൻ അഷറഫ് വലിയകത്ത് അറിയിച്ചു. സുലൈഖയാണ് സിദ്ദീഖിെൻറ ഭാര്യ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: അലി, ഷംസുദ്ദീൻ, ഷാജു, മുംതാസ്, ഷക്കീല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.