ഹൈടെക് തകർച്ച
text_fieldsവാടാനപ്പള്ളി: ഹാർബർ എൻജിനീയറിങ് വകുപ്പ് ആധുനിക രീതിയിൽ നിർമിച്ച റോഡ് ഒരു വർഷമാകുന്നതിന് മുമ്പെ തകർന്നു. ഗണേശമംഗലം ബീച്ച് റോഡ്, തൃത്തല്ലൂർ - മൊളു ബസാർ റോഡ് എന്നിവയാണ് തകർന്നത്. നിർമാണത്തിലെ അപാകതയാണ് കാരണമെന്ന് വാടാനപ്പള്ളി പഞ്ചായത്തംഗം എ.ടി. ഷബീറലി ആരോപിച്ചു.
59 ലക്ഷം രൂപ ചെലവിലാണ് കഴിഞ്ഞ വർഷം ഓണത്തിന് മുമ്പ് റോഡിന്റെ ടാറിങ് നടത്തിയത്. ഓരോ ലെയറും മതിയായ അളവിൽ മെറ്റലും ടാറും ഉപയോഗിക്കാതെ ടാറിട്ടെന്ന് കാണിച്ച് ഷബീലറി വിജിലൻസിന് പരാതി നൽകിയിരുന്നു. ക്രമക്കേടില്ലെന്നാണ് വിജിലൻസ് കണ്ടെത്തിയത്. എന്നാൽ, പലയിടത്തും ടാറിങ് തകർന്ന് കുഴി രൂപപ്പെട്ടു. യാത്ര ദുഷ്കരമാണ്. ഹൈടെക് റോഡിന്റെ തകർച്ചക്ക് കാരണക്കാരായവർക്കെതിരെ നടപടി വേണമെന്ന് ഷബീറലി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.