യുക്രെയ്നിൽ അകപ്പെട്ട വിദ്യാർഥികളുടെ വീട് സന്ദർശിച്ചു
text_fieldsവാടാനപ്പള്ളി: യുക്രെയ്നിൽ അകപ്പെട്ട ഏങ്ങണ്ടിയൂരിൽനിന്നുള്ള വിദ്യാർഥികളുടെ വീടുകൾ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. ഡൽഹിയിലുള്ള ടി.എൻ. പ്രതാപൻ എം.പിയുമായി രക്ഷിതാക്കൾ ഫോണിൽ സംസാരിച്ചു.
ഏങ്ങണ്ടിയൂർ തുഷാര സെന്ററിന് പടിഞ്ഞാറ് കാഞ്ഞാട്ടി രാജേഷ്-ജാക്സി ദമ്പതികളുടെ മകൾ അൻസിമ, പൊക്കുളങ്ങര പടിഞ്ഞാറ് ദേശാഭിമാനി വായനശാലക്കടുത്ത് കരീപ്പാടത്ത് സദാനന്ദന്റെ മകൾ ആദിത്യ, ആദിത്യയുടെ അയൽവാസിയും പുതിയവീട്ടിൽ ആസാദിന്റെ മകളുമായ റനിയ എന്നിവരാണ് യുക്രെയ്നിൽ കുടുങ്ങിയിരിക്കുന്നത്. മൂവരും അവിടെ കാർക്കീവ് നാഷനൽ യൂനിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർഥികളാണ്.
ഡി.സി.സി അംഗം ഇർഷാദ് കെ. ചേറ്റുവ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട്, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി യു.കെ. പീതാംബരൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സി.എ. ഗോപാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മിഥുൻ കെ. മധു, ഇൻകാസ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി രതീഷ് ഇരട്ടപ്പുഴ എന്നിവരുടെ നേതൃത്വത്തിലാണ് വീടുകൾ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.