വാഴക്കോട് ജാറം ആണ്ടുനേർച്ചക്ക് കൊടിയേറി
text_fieldsവാഴക്കോട് ജാറം ആണ്ടുനേർച്ചക്ക് ജാറം പരിപാലന കമ്മിറ്റി പ്രസിഡന്റ് എം.പി. കുഞ്ഞിക്കോയ തങ്ങൾ കൊടിയേറ്റുന്നു
മുള്ളൂർക്കര: ജാതിമത ഭേദമെന്യേ ആയിരങ്ങൾ സംബന്ധിക്കുന്ന വാഴക്കോട് ജാറം ആണ്ടുനേർച്ചക്ക് കൊടിയേറി. ഏഴു ദിവസങ്ങളിൽ ദിക്റുകളും മൗലിദ് പാരായണവും നടക്കും. നിരവധി പേരാണ് ഞായറാഴ്ച രാവിലെ ജാറം അങ്കണത്തിൽ എത്തിയത്. ജാറം പരിപാലന കമ്മിറ്റി പ്രസിഡന്റ് എം.പി. കുഞ്ഞിക്കോയ തങ്ങൾ കൊടിയേറ്റം നടത്തി.
പ്രാർഥനക്ക് വാഴക്കോട് പള്ളി ഖത്തീബ് ഹംസ ബാഖവി വല്ലപ്പുഴ നേതൃത്വം നൽകി. മുള്ളൂർക്കര പള്ളി ഖത്തീബ് എ. അഷറഫ് ദാരിമി, കെ.എ. ഹംസക്കുട്ടി മൗലവി, എ.എ. യൂസുഫ് മുസ്ലിയാർ, എം.എം. സിദ്ദീഖ് മൗലവി, ഷമീർ ബാഖവി, സെക്രട്ടറി വി.എസ്. സൈതലവി, വർക്കിങ് സെക്രട്ടറി പി.എ. അബ്ദുൽസലാം, ട്രഷറർ കെ.എം. ഹംസ തുടങ്ങിയവർ സംബന്ധിച്ചു.
രാത്രി എട്ടിന് നടന്ന മൗലൂദ് ഖുതുബിയ്യത്ത് വാർഷികത്തിന് ഇ.കെ. മൂസ മുസ്ലിയാർ കാണിപ്പയ്യൂർ നേതൃത്വം നൽകി.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന ചരിത്ര കഥാപ്രസംഗ ഖിസ്സപ്പാട്ട് ബഷീർ അഹമ്മദ് ബുർഹാനിയും കുഞ്ഞാപ്പു കാരക്കാടും അവതരിപ്പിക്കും. ബുധനാഴ്ച വൈകീട്ട് നടക്കുന്ന മജ് ലിസുന്നൂർ വാർഷികം പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന ദിക്ർ ദുആ മജ്ലിസ് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇമ്പിച്ചിക്കോയ തങ്ങൾ അൽ രിഫാഈ ഉദ്ഘാടനം ചെയ്യും.
ശനിയാഴ്ച രാവിലെ നടക്കുന്ന മൗലിദ് സദസ്സിനും പ്രാർഥന സംഗമത്തിനും അബ്ദുറസാഖ് മുസ്ലിയാർ വെന്മേനാട് നേതൃത്വം നൽകും. തുടർന്ന് അന്നദാനത്തോടെ നേർച്ച സമാപിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.