കുതിരാൻ തുരങ്കത്തിന് സമീപം വാഹനാപകട ഘോഷയാത്ര; നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു
text_fields
കുതിരാന്‍: തുരങ്കപാതക്ക് സമീപം മമ്മദ് പടിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ബസിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കും സ്കൂട്ടര്‍ യാത്രികനും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പാലക്കാട്ടേക്ക് പോകുന്ന ലോറി പെെട്ടന്ന് നിർത്തിയതാണ് അപകട കാരണം. സ്കൂട്ടര്‍ ലോറിക്ക് പിന്നിലും സ്കൂട്ടറിന് പിറകില്‍ കണ്ടെയ്നര്‍ ലോറിയും അതിന് പുറകില്‍ ബസും ആണ് ഇടിച്ചത്. സ്കൂട്ടര്‍ യാത്രികൻ പീച്ചി സ്പെഷാലിറ്റി ആശുപത്രിയിലും ബസ് യാത്രക്കാർ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. തുരങ്കമുഖത്തെ ആംബുലന്‍സിലാണ് പരിക്കേറ്റവരെ കൊണ്ടുേപായത്.
ഗതാഗതക്കുരുക്ക് തുടർക്കഥ
വ്യാഴാഴ്ച രാത്രിയുണ്ടായ ഗതാഗതക്കുരുക്ക് വെള്ളിയാഴ്ച സന്ധ്യയോടെ വീണ്ടും ആരംഭിച്ചു. വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനെപ്പറ്റി പൊലീസും ജില്ല ഭരണാധികാരികളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ മൂന്നുവരിയായി വരുന്ന വാഹനങ്ങള്‍ ഒറ്റ വരിയിലേക്ക് ചുരുങ്ങുന്നതാണ് അപകട കാരണം. അടച്ച പഴയ റോഡിലൂടെ കടത്തിയാല്‍ നിര്‍മാണം നിലക്കുകയും ചെയ്യും. വലിയ വാഹനങ്ങളെ മറ്റു വഴികളിലൂടെ തിരിച്ചുവിടുന്നത് അധികൃതരുടെ ആലോചനയിലുണ്ട്. ശനിയാഴ്ച നേരത്തേ കുരുക്ക് ആരംഭിക്കാനാണ് സാധ്യത. ആഴ്ചയുടെ അവസാനം നാട്ടിലേക്ക് പോകുന്നവരുടെ ചെറുവാഹനങ്ങള്‍ ഉച്ചയോടെ റോഡിലെത്തുന്നത് പ്രശ്നം സങ്കീര്‍ണമാക്കും.
വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
പകല്‍ സമയം വലിയ പ്രശ്നങ്ങളില്ലാതെ വാഹനങ്ങൾ കടന്നുപോയെങ്കിലും വ്യാഴാഴ്ച രാത്രിയുണ്ടായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വെള്ളിയാഴ്ച ജില്ല പൊലീസ് മേധാവികള്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. ഇതനുസരിച്ച് തൃശൂര്‍ ഭാഗത്തുനിന്ന് വരുന്ന ചെറു വാഹനങ്ങളും ബസുകളും പാലക്കാട് റോഡിെൻറ വലതു വശം വഴി പോകാനും വലിയ വാഹനങ്ങളെ നിയന്ത്രിച്ച് റോഡിെൻറ ഇടതുകൂടി വിടാനുമാണ് തീരുമാനിച്ചത്. ഇത് വലിയ വാഹനങ്ങൾക്ക് ചെറിയ അസൗകര്യമുണ്ടാക്കും. എങ്കിലും യാത്രക്കാരും ബസുകളും വഴിയില്‍ കുരുങ്ങില്ല. ഇടത് വശത്തെ ഭാഗത്തുകൂടി വലിയ വാഹനങ്ങള്‍ ഇടവിട്ട് കടത്തിവിടുന്നതോടെ അവര്‍ക്കും കൂടുതല്‍ സമയം വഴിയില്‍ കുരുങ്ങേണ്ടിവരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.