പൂജക്ക് വെച്ചിരുന്ന ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾ തല്ലിത്തകർത്തു
text_fieldsനടത്തറ: കൊഴുക്കുള്ളിയില്‍ വീട് കയറി ആക്രമണം. രണ്ട് കാറുകളും ഇരുചക്ര വാഹനങ്ങളും തല്ലിത്തകര്‍ത്തു. ഗൗരീശങ്കര ഡ്രൈവിങ് സ്കൂളിെൻറ പരിശീലന വാഹനങ്ങളാണ് തകര്‍ത്തത്. വ്യാഴാഴ്ച വൈകിട്ട് വീടിനോട് ചേര്‍ന്ന ഷെഡില്‍ പൂജക്ക് വെച്ചിരുന്ന വാഹനങ്ങളായിരുന്നു. വീടിെൻറ ഗേറ്റും ഫിഷ് ടാങ്കും തകര്‍ത്തിട്ടുണ്ട്.
കളപുരക്കല്‍ അനിലിെൻറ ഉടമസ്ഥതയിലുള്ള ഡ്രൈവിങ് സ്കൂളില്‍ ഡ്രൈവിങ് പഠിക്കാനെത്തിയ യുവാവാണ് ആക്രമണത്തിന് പിറകിലെന്ന് സംശയിക്കുന്നു. ഇയാളുടെ ഫീസ് അടക്കാൻ ഫോണില്‍ വന്ന ഒ.ടി.പി നമ്പര്‍ സ്കൂളിലേക്ക് നല്കാൻ വൈകിച്ച് ഫീസ് അടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.
ഒാഫിസില്‍ എത്തി യുവാവ് ഭീഷണിപ്പെടുത്തുകയും ഇതിെൻറ പേരിൽ തര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു. രാത്രി 12.30ന് സുഹൃത്തുക്കൊള്‍ക്കൊപ്പം മദ്യലഹരിയില്‍ മാരകായുധങ്ങളുമായി എത്തിയാണ് ആക്രമണം നടത്തിയത്. ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ വിഡിയോയിൽ പകർത്താൻ തുടങ്ങിയതോടെ യുവാക്കള്‍ ഓടി രക്ഷപ്പെട്ടു. പരാതിയെ തുടര്‍ന്ന് മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.