ആർ.എസ്.എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും
text_fieldsതൃശൂർ: ആര്.എസ്.എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികൾക്ക് ഏഴുവര്‍ഷം കഠിന തടവിനും ഒരുലക്ഷം രൂപ പിഴക്കും തൃശൂര്‍ നാലാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മുല്ലശ്ശേരി സ്വദേശി ജമാല്‍ (35), എളവള്ളി സ്വദേശികളായ സദ്ദാം (36), സുജിത് (41), മുനീര്‍ (35) എന്നിവരെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കേണ്ടിവരും. പിഴയടക്കുേമ്പാൾ മൂന്ന് സാക്ഷികള്‍ക്ക് 20,000 രൂപ വീതവും 14ാം സാക്ഷിക്ക് 40,000 രൂപയും നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്. രണ്ടു പ്രതികള്‍ വിധി പറയുന്ന ദിവസം കോടതിയില്‍ ഹാജരാകാതെ വിദേശത്ത് പോയതിനാല്‍ അവരുടെ വിധി പറഞ്ഞിട്ടില്ല. ഏഴാം പ്രതി വിചാരണ നേരിടാതെ ഒളിവിലാണ്.
2007 ഫെബ്രുവരി 23നാണ് കേസിനാസ്പദ സംഭവം. പെരുവല്ലൂര്‍ കോട്ടകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം കണ്ട് തിരിച്ചുവരുകയായിരുന്ന ആര്.എസ്.എസ് പ്രവര്‍ത്തകരെ എളവള്ളി വില്ലേജ് താമരപ്പിള്ളി ദേശത്ത് കൈരളി മില്‍ ബസ് സ്റ്റോപ്പിനരികില്വെച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ പ്രതികൾ പരിക്കേൽപിച്ചെന്നാണ് കേസ്. പാവറട്ടി സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എം. സുരേന്ദ്രനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ഡിനി ലക്ഷ്മണ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.