വയോധിക ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ
text_fieldsപെരുമ്പിലാവ്: ചാലിശ്ശേരി പെരുമണ്ണൂരില്‍ വയോധിക ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. റിട്ട. ഹെല്‍ത്ത് ഇന്‍സ്പക്ടർ വടക്കേ പുരക്കല്‍ നാരായണന് (74), ഭാര്യ ഇന്ദിര (70) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ വിറകുപുരയിലാണ് മൃതദേഹം കണ്ടത്.
വിറകുപുരയിലെ മരപ്പത്തായത്തിന് മുകളില്‍ പരസ്പരം കയറുകൊണ്ടു കെട്ടിയ നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. ഷൊർണൂർ ഡി.വൈ.എസ് പി. സുരേഷ്, ചാലിശ്ശേരി സി.ഐ.കെ.സി. വിനു എന്നിവരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ശനിയാഴ്ച പുലർച്ച രേണ്ടാടെ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. അടുത്തിടെ ഇവർക്ക് കോവിഡ് ബാധിച്ചിരുന്നു. ചികിത്സാർഥം ഒരു മാസത്തോളം മകളുടെ വീട്ടിലുണ്ടായിരുന്ന ഇവർ ഈയിടെയാണ് പെരുമണ്ണൂരിലെത്തിയത്. ഇവരെ അലട്ടിയിരുന്നതായി മരണക്കുറിപ്പിൽ വ്യക്തമാക്കുന്നു. മക്കൾ: ജയ, സുധ, ചിത്ര. മരുമക്കൾ: രമേശ്, കൃഷണൻകുട്ടി, സുനീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.