സുപ്രീംകോടതി ശിക്ഷിച്ച സി.പി.എം നേതാക്കൾക്ക് സ്വീകരണം നൽകിയത് പ്രോട്ടോകോൾ ലംഘനം –കോൺഗ്രസ്
text_fieldsപെരുമ്പിലാവ്: കൊലക്കേസിൽ സുപ്രീം കോടതി ശിക്ഷിച്ച സി.പി.എം മുൻ ജില്ല കമ്മിറ്റി അംഗം ബാലാജി എം. പാലിശ്ശേരി, എം.എൻ. മുരളീധരൻ, മുഹമ്മദ് ഹാഷിം എന്നിവരുടെ ശിക്ഷ ഇളവ് ചെയ്ത സർക്കാർ നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് കോൺഗ്രസ് കടവല്ലൂർ മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ മരുമകനും പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ മുഹമ്മദ് റിയാസിെൻറ അടുത്ത ബന്ധുവായ മുഹമ്മദ് ഹാഷിമിനും കൂട്ട് പ്രതികൾക്കും ശിക്ഷാ ഇളവ് നൽകിയ മന്ത്രിസഭ തീരുമാനം സ്വജന പക്ഷപാതവും സത്യപ്രതിജ്ഞ ലംഘനവുമാണെന്നും ആരോപിച്ചു.
സർക്കാർ നൽകിയ ശിക്ഷ ഇളവിെൻറ ഭാഗമായി കടവല്ലൂർ പഞ്ചായത്തിലെ സി.പി.എം നേതൃത്വം ലോക്ഡൗൺ പ്രോട്ടോകോൾ ലംഘിച്ച് പ്രതികൾക്ക് നൽകിയ സ്വീകരണത്തിലും കടവല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. പ്രതികൾക്കെതിരെയും നേതൃത്വം നൽകിയ ജനപ്രതിനിധികളടക്കമുള്ള നേതാക്കൾക്കെതിരെയും കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ഫൈസൽ കാഞ്ഞിരപ്പിള്ളി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.