അക്രമം നടത്തി മുങ്ങിയ പ്രതികളെ മഹാരാഷ്്ട്രയിൽനിന്ന് പിടികൂടി
text_fieldsതൃശൂർ: മത്സ്യവിൽപനയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കടയിൽ കയറി ഹെൽമറ്റുകൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ച അക്രമികളെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. 26ന് വടൂക്കര റെയിൽവേ ഗേറ്റിനു സമീപം മത്സ്യവിൽപനശാലയിലാണ് അക്രമം നടന്നത്. വടൂക്കര അറയ്ക്കൽ വീട്ടിൽ ലിഥിൻ (29), നെട്ടകത്ത് അരുൺ (26), മതിലകം പാപ്പിനിവട്ടം മതിൽമൂല പുന്നച്ചാൽ വീട്ടിൽ ജിഷ്ണു (22) ഒല്ലൂക്കര കുണ്ടിൽ വീട്ടിൽ സജിത് ശശി (29) എന്നിവരെയാണ് നെടുപുഴ സബ് ഇൻസ്പെക്ടർ കെ.സി. ബൈജുവും സംഘവും മഹാരാഷ്ട്രയിലെ നൽസപ്പോറ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നു പിടികൂടിയത്.
നിരവധി അക്രമ കേസുകളിൽ പ്രതികളായ ഇവർ സംഭവത്തിനുശേഷം ഒളിവിൽ പോകുകയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുമെന്ന് ഭയന്ന് മൊബൈൽ ഫോണുകൾ വഴിയിൽ ഉപേക്ഷിക്കുകയുമായിരുന്നു. മുംെബെയിലേക്ക് രക്ഷപ്പെട്ട പ്രതികളെ പിന്തുടർന്ന് നൽസപ്പോറയിൽ വെച്ചാണ് കീഴടക്കിയത്. തൃശൂർ അസി. കമീഷണർ വി.കെ. രാജുവിെൻറ നിർദേശത്തിൽ നെടുപുഴ സബ് ഇൻസ്പെക്ടർമാരായ കെ.സി. ബൈജു, എം.വി. പൗലോസ്, അസി. സബ് ഇൻസ്പെക്ടർ ശ്രീനാഥ്, സീനിയർ സിവിൽ പൊലിസ് ഓഫിസർമാരായ മനോജ്, പ്രദീപ്, സിവിൽ പൊലീസ് ഓഫിസർ രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.