തൃശൂർ ജില്ലയിൽ 1347 സ്കൂളുകൾ ഹൈടെക്
text_fieldsതൃശൂർ: രാജ്യത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറിയതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും ഹൈടെക്കായി പ്രഖ്യാപിച്ച് ഓണ്‍ലൈനിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചർ ആൻറ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്കൂള്‍, ഹൈടെക് ലാബ് പദ്ധതികള്‍ ജില്ലയില്‍ 1347 സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ് പൂര്‍ത്തിയായത്. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളുള്ള 905ഉം എട്ട് മുതല്‍ 12 വരെ ക്ലാസുകളുള്ള 442ഉം സ്കൂളുകളിലാണ് ഹൈടെക് വിന്യാസം പൂര്‍ത്തിയായത്. ഇതിെൻറ ഭാഗമായി 10178 ലാപ്ടോപ്പ്, 5875 മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, 8505 യുഎസ്ബി സ്പീക്കര്‍, 3669 മൗണ്ടിംഗ് ആക്സസറീസ്, 2228 സ്ക്രീന്‍, 406 ഡി എസ് എല്‍ ആര് ക്യാമറ, 442 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, 442എച്ച് ഡി വെബ്ക്യാം, 43 ഇഞ്ചിന്റെ 442 ടെലിവിഷന്‍ എന്നിവ ജില്ലയില്‍ വിന്യസിച്ചു. 1107 സ്കൂളുകളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി.
പദ്ധതിക്കായി ജില്ലയില്‍ കിഫ്ബിയില്‍ നിന്നും 50.56 കോടിയും പ്രാദേശിക തലത്തില്‍ 11.40 കോടിയും ഉള്‍പ്പെടെ 61.96 കോടി രൂപയാണ് ചെലവഴിച്ചത്. ജില്ലയില്‍ ഹൈടെക് പദ്ധതികളില്‍ കൈറ്റ് ഏറ്റവും കൂടുതല്‍ ഐ.ടി ഉപകരണങ്ങള്‍ വിന്യസിച്ചത് എരുമപ്പെട്ടി ഗവ എച്ച് എസ്എസിലാണ്. 300 ഉപകരണങ്ങളാണ് ഇവിടേക്ക് കൈമാറിയത്.
വിവിധ മണ്ഡലങ്ങളിലായി നടന്ന പ്രഖ്യാപന ചടങ്ങില്‍ ചീഫ് വിപ് കെ. രാജന്, എം.എൽ.എമാരായ കെ.യു. അരുണന്, വി.ആര്. സുനില്‍കുമാര്‍, ബി.ഡി. ദേവസ്സി, യു.ആര്. പ്രദീപ്, ഗീത ഗോപി, അനില്‍ അക്കര, ഇ.ടി. ടൈസണ്‍, കെ.വി. അബ്ദുൾ ഖാദര്‍, മുരളി പെരുനെല്ലി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.