ലോറിയിൽ ചെടികളുടെ മറവിൽ കടത്തിയ 51 കിലോ കഞ്ചാവ് പിടികൂടി
text_fieldsവടക്കഞ്ചേരി: ചെടികൾ കയറ്റി പോകുന്ന ലോറിയിൽനിന്ന് കഞ്ചാവ് പിടികൂടി. ദേശീയ പാതയിൽ വടക്കാഞ്ചേരി ടൗണിന് സമീപം റോയൽ ജങ്ഷൻ ഭാഗത്ത് സർവിസ് റോഡ് വഴി ചെടികൾകയറ്റി പോയിരുന്ന ലോറി തടഞ്ഞ് എക്സൈസ് സ്റ്റേറ്റ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് 51 കിലോ തൂക്കമുള്ള കഞ്ചാവ് പാക്കറ്റുകൾ കണ്ടെത്തിയത്.
ചാലക്കുടി മുരിങ്ങൂർ ആറ്റപ്പാടം സുനു ആൻറണി (28), വയനാട് സുൽത്താൻ ബത്തേരി പാടിചിറ ദേവർഗദ സ്വദേശി നിഖിൽ ഉലഹന്നാൻ (28) എന്നിവരാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഇവരേയും കഞ്ചാവും വാഹനവും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. എൻഫോഴ്സ്മെൻറ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് ലോറി തടഞ്ഞ് പരിശോധന നടത്തിയത്.
സ്ക്വാഡ് മേധാവി സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാർ, സി.ഐ ജി. കൃഷ്ണകുമാർ, ഇൻസ്പെക്ടർമാരായ കെ.വി. വിനോദ്, ടി.ആർ. മുകേഷ്കുമാർ, എസ്. മധുസൂദനൻ നായർ, സി. സെന്തിൽ കുമാർ, പ്രിവൻറിവ് ഓഫിസർ മുസ്തഫ ചോലയിൽ, സി.ഇ.ഒ മാരായ വിശാഖ്, പി. സുബിൻ, എസ്. ഷംനാദ്, ആർ. രാജേഷ്, എം.എം. അരുൺ കുമാർ, ബസന്ത് കുമാർ, സി.എൻ. അഖിൽ, മുഹമ്മദ് അലി, ഡ്രൈവർ രാജീവ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. തുടർ നടപടികൾക്കായി പ്രതികളെയും കഞ്ചാവും ലോറിയും ആലത്തൂർ എക്സൈസ് സി.ഐക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.