ഭിന്നശേഷിക്കാരൻ ഓടിച്ച സ്കൂട്ടറിലിടിച്ച് നിർത്താതെപോയ കാർ ഡ്രൈവർ അറസ്റ്റിൽ
text_fieldsവടക്കാഞ്ചേരി: കാലുകൾ തളർന്നയാൾ ഓടിച്ച സ്കൂട്ടറിലിടിച്ച് ഗുരുതര പരിക്കേൽപിച്ച് നിർത്താതെ പോയ കാർ ഡ്രൈവർ അറസ്റ്റിൽ. അത്താണി സെന്ററിൽ ഒക്ടോബർ 11നാണ് സംഭവം.
മിണാലൂർ സ്വദേശി മുഹമ്മദ് ഷാഫി ഓടിച്ച സ്കൂട്ടറിലിടിച്ച് നിർത്താതെ പോയ വാഹനത്തിന്റെ ഡ്രൈവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് മലപ്പുറം മക്കരപ്പറമ്പ് സ്വദേശി വേങ്ങശ്ശേരി വീട്ടിൽ മുഹമ്മദ് സജാദിനെ (21) വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവശേഷം നിർത്താതെ പോയ ടവേര കാറിനെപ്പറ്റി തൃശൂർ മുതൽ വാഴക്കോട് വരെയുള്ള 60ഓളം സി.സി.ടി.വി കാമറകൾ പരിശോധിച്ച് തൃശൂർ സിറ്റി പൊലീസ് കാമറ കൺട്രോളിന്റെ സഹായത്താലാണ് വാഹനവും പ്രതിയെയും തിരിച്ചറിഞ്ഞത്. വാഹനം പൊലീസ് പിടിച്ചെടുത്തു. ഇയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി.
അന്വേഷണ സംഘത്തിൽ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ഓഫിസർ കെ. മാധവൻകുട്ടി, എസ്.ഐ ആന്റണി ക്രോംസൺ അരൂജ, എ.എസ്.ഐ നിയോസ്, സീനിയർ സി.പി.ഒ ഇ.എസ്. സജീവ്, കാമറ കൺട്രോൾ സി.പി.ഒ ജിതിൻ രാജ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.