റാസ്പുടിൻ ഗാനത്തിനൊപ്പം കരാട്ടേ ചുവടുകളുമായി കുരുന്നുകൾ
text_fieldsവടക്കാഞ്ചേരി: റാസ്പുടിൻ ഗാനത്തിനൊപ്പം കരാട്ടേ ചുവടുകളുമായി കുരുന്നുകൾ. തെക്കുംകര പഞ്ചായത്തിലെ പൂമല പുളിയൻമാക്കൽ കുടുംബത്തിലെ കുട്ടികളാണ് വേറിട്ട പ്രകടനം കാഴ്ചവെക്കുന്നത്. കരാട്ടേ പരിശീലകനായ ജിജോ കുരിയനാണ് തെൻറ മക്കളായ തൃശൂർ ദേവമാതാ പബ്ലിക് സ്കൂളിലെ ഒമ്പത്, മൂന്ന് ക്ലാസുകളിലെ വിദ്യാർഥിനികളായ ജാൻവി കുരിയൻ (13), ജോവാൻ കുരിയൻ (ഏഴ്) എന്നിവർക്കും ബന്ധുവായ സഞ്ജു- മിൽന ദമ്പതികളുടെ മക്കളായ അത്താണി ജെ.എം.ജെ സ്കൂളിലെ നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാർഥികളായ സെറ (ഒമ്പത്), അഡ്രിൻ (10) എന്നിവർക്ക് പരിശീലനം നൽകി വന്നിരുന്നത്.
റാസ്പുടിൻ ഗാനം കഴിഞ്ഞ ദിവസങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ലോക്ഡൗണിനെത്തുടർന്ന് വീട്ടിൽ ഒതുങ്ങിക്കഴിയുമ്പോഴാണ് കുട്ടികൾ വേറിട്ട ആശയം മുന്നോട്ട് വെച്ചത്. പരിശീലകരായ ജിജോ കുര്യനും അനുജൻ ജോജോ കുര്യനും സമ്മതം മൂളിയതോടെ കരാട്ടേയിൽ കോർത്ത റാസ്പുട്ടിൻ ഡാൻസ് റെഡി.
ഒന്നാം ലോക്ഡൗണിനു ശേഷം 26ഓളം കരാട്ടേ വിദ്യാർഥികൾക്ക് ഇദ്ദേഹവും അനിയൻ ജോജോ കുരിയനും കരാട്ടേ പരിശീലനം നൽകി വന്നിരുന്നു. കൊറോണയെ അതിജീവിക്കാൻ മനുഷ്യശരീരത്തിൽ പ്രതിരോധശക്തി വളർത്തിയെടുക്കുവാനും കരാട്ടേയും അതുപോലെത്തന്നെ എല്ലാ ആയോധനകലയും നല്ലതാണെന്നും പ്രാക്ടീസ് ചെയ്ത് കൊറോണയെ പ്രതിരോധിക്കാൻ സാധിക്കുമെന്നുമാണ് കരാട്ടേ കുടുംബത്തിെൻറ ഭാഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.