കനത്ത മഴ; തീപ്പെട്ടിക്കമ്പനി തകർന്നു
text_fieldsവടക്കാഞ്ചേരി: കാറ്റിലും മഴയിലും നാശനഷ്ടം തുടരുന്നു. കുറാഞ്ചേരിയിൽ സ്വകാര്യ തീപ്പെട്ടി കമ്പനി ഭാഗികമായി തകർന്നു. മൂന്നുലക്ഷം രൂപയിലധികം നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് സംഭവം. വടക്കാഞ്ചേരി നഗരസഭയിലെ പഴയ കുറാഞ്ചേരി സെൻററിലെ ജുമാമസ്ജിദിന് പിറകിലുള്ള തീപ്പെട്ടിക്കോലുകൾ നിർമിക്കുന്ന നടുവിൽ മാച്ചേഴ്സ് കമ്പനിയുടെ ചുവരുകൾ ഓട് മേൽക്കൂരയുൾെപ്പടെ കാറ്റിൽ തകർന്നു വീഴുകയായിരുന്നു.
രാത്രിയിലായതിനാൽ അപകടത്തിെൻറ തീവ്രത കുറഞ്ഞു. കെട്ടിടത്തിലെ വൈദ്യുതി സ്വിച്ച് ബോർഡുകളും മറ്റും തകർന്നതിനെത്തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു.
പത്തിലധികം തൊഴിലാളികൾക്ക് ദിനംപ്രതി തൊഴിൽ നൽകി വന്നിരുന്ന സ്ഥാപനം ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതറിഞ്ഞ് അടുത്ത ദിവസം തുറന്നു പ്രവർത്തിക്കാനിരിക്കെയാണ് അപകടം സംഭവിച്ചതെന്ന് സ്ഥാപന ഉടമ നടുവിൽ വീട്ടിൽ ഷാഹിദ് പറഞ്ഞു. നഗരസഭ അധികൃതരെ ഉൾെപ്പടെ വിവരമറിയിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.