കാട്ടാനക്കൂട്ടം വീണ്ടും ജനവാസ മേഖലയിൽ; ആശങ്കയൊഴിയാതെ ജനം
text_fieldsവടക്കാഞ്ചേരി: ഭീതി വിതച്ച് കാട്ടാനക്കൂട്ടം വീണ്ടും ജനവാസ മേഖലയിൽ. ആശങ്കയൊഴിയാതെ ജനം. തെക്കുംകര പഞ്ചായത്തിലെ പഴയന്നൂപാടം, മുള മേഖലയിലാണ് മൂന്ന് ആനകളും ഒരുകുട്ടിയും ജനങ്ങളുടെ ഉറക്കം കെടുത്തിയത്. തിങ്കളാഴ്ച രാത്രി ആനകളുടെ ചിന്നംവിളി കേട്ടാണ് നാട്ടുകാർ ഉണർന്നത്. ഭയത്തോടെ നോക്കിയപ്പോൾ വീടിന് തൊട്ടുമുന്നിലായിരുന്നു ആനകൾ.
വീടുകളോട് ചേർന്ന പറമ്പിൽ നിലയുറപ്പിച്ച ആനകൾ തെങ്ങുകളും കവുങ്ങുകളും കുത്തിമറിച്ചിട്ടു. വാഴകൾ പിഴുതെറിഞ്ഞു. ചക്കയും ഭക്ഷണമാക്കി. കുഴൽക്കിണറിന്റെ പൈപ്പ് തകർത്ത് വെള്ളം കുടിക്കാനും ശ്രമിച്ചു. രാത്രി 12 ഓടെ എത്തിയ ആനക്കൂട്ടം പുലർച്ച അഞ്ചോടെയാണ് കാട്ടിലേക്ക് പിൻവാങ്ങിയത്.
കാട്ടാന ഭീതിയകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പഴയന്നൂപാടം, മുള നിവാസികളുടെ ആവശ്യം. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ഇടപെടൽ ഉണ്ടായില്ലെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.