പരിപാലനമില്ല; ചോലക്കുളം നാശത്തിലേക്ക്
text_fieldsവടക്കാഞ്ചേരി: പരിപാലനമില്ലാത്ത ചോലക്കുളം നാശത്തിലേക്ക് കൂപ്പുകുത്തുന്നു. നഗരസഭ പരിധിയിലെ കുമ്പളങ്ങാട്-വ്യാസ വഴി പോകുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ചോലക്കുളമാണ് കാടു തിങ്ങി നിറഞ്ഞ അവസ്ഥയിലായത്.
കാട്ടു ചോലകളിൽനിന്ന് ഒഴുകിയെത്തുന്ന നീരുറവ പാറക്കെട്ടുകൾക്കു മുകളിൽ കൂടി പതിക്കുന്നത് കാണാൻ ആദ്യ നാളുകളിൽ ഇവിടേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹമായിരുന്നു.
ജല ലഭ്യതയുള്ള നീരുറവകൾ സംരക്ഷിക്കണമെന്ന പ്രഖ്യാപനം നിലവിലുള്ളപ്പോഴാണ് രാഷ്ട്രീയ ചേരിതിരിവിൽ നിരീക്ഷണവും പരിപാലനവുമില്ലാതെ നശിക്കുന്നത്. 2015 സെപ്റ്റംമ്പർ 21ന് ലക്ഷങ്ങൾ ചെലവഴിച്ച് കുടിവെള്ള ലഭ്യതക്ക് മന്ത്രിയായിരുന്ന സി.എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച ചോലക്കുളമാണ് നിരീക്ഷണവും പരിപാലനവുമില്ലാതെ നോക്കുകുത്തിയാകുന്നത്. താഴെ ഭാഗത്ത് കുടിവെള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ചോലക്കുളം നവീകരിച്ചെടുത്താൽ കുടിവെള്ള ക്ഷാമത്തിനും പാടശേഖരങ്ങൾക്കും ആശങ്കയകറ്റാം. ഏഴുവർഷത്തോളമായി ചോലക്കുളത്തെ വിസ്മരിച്ച മട്ടാണെന്ന് നാട്ടുകാർ പറയുന്നു. ഒഴുകിയെത്തുന്ന ശുദ്ധജലം ഉപയോഗപ്രദമാക്കുംവിധം നവീകരിച്ചാൽ കുടിവെള്ളക്ഷാമത്തിന് അറുതി വരുത്തുന്നതിലുപരി വിനോദ സഞ്ചാരികളുടെ ഒഴുക്കുമാകുമ്പോൾ ചെറുകിട കച്ചവട സ്ഥാപനങ്ങൾക്കും ആശങ്കയകറ്റി ഉപജീവന മാർഗം സുഖമമാക്കാമെന്ന് സമീപത്തുള്ള കടക്കാരും പറയുന്നു. ആരംഭത്തിലെ ശുഷ്കാന്തി പിന്നീടങ്ങോട്ട് ചലനമറ്റ രീതിയിലാണെന്ന പരാതിയും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.