ഓപറേഷൻ യെല്ലോ: 500 റേഷൻ കാർഡുകൾ പിടിച്ചെടുത്തു
text_fieldsവടക്കാഞ്ചേരി: അനർഹമായി റേഷൻ കാർഡ് കൈവശം വെച്ചവരെ കണ്ടെത്തി ശിക്ഷാനടപടികൾ സ്വീകരിക്കുന്ന 'ഓപറേഷൻ യെല്ലോ' പദ്ധതിയുടെ ഭാഗമായി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 500 കാർഡുകൾ പിടിച്ചെടുത്തതായി തലപ്പിള്ളി താലൂക്ക് സൈപ്ല ഓഫിസർ അറിയിച്ചു.
അർഹതയില്ലാതെ കൈവശംവെച്ച കാർഡുകൾ സറണ്ടർ ചെയ്യാൻ സർക്കാർ 2021 ജൂലൈ 15 വരെ സമയം അനുവദിച്ചിരുന്നു. എന്നാൽ, ഇപ്പോഴും അനർഹമായി റേഷൻ കാർഡ് കൈവശം വെച്ചവർ ഉണ്ടെന്ന് കണ്ടെത്തിയതിനാലാണ് പരിശോധന കർശനമാക്കിയത്.
നിലവിൽ അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ കമ്പോള വില മാത്രമാണ് പിഴ ഇനത്തിൽ ഈടാക്കുന്നത്. താമസിയാതെ നിശ്ചിത തുക കൂടി പിഴ ഈടാക്കാൻ നടപടി സ്വീകരിക്കും.
അനർഹമായി റേഷൻ കാർഡുകൾ കൈവശം വെച്ചവരുടെ വിവരങ്ങൾ 9188527301 എന്ന മൊബൈൽ നമ്പറിലും 1967 എന്ന ടോൾ ഫ്രീ നമ്പറിലും അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. മരണപ്പെട്ടവരുടെ പേരുകൾ സമയബന്ധിതമായി റേഷൻകാർഡിൽ നിന്ന് നീക്കം ചെയ്യണമെന്നും സൈപ്ല ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.