പൈപ്പ് പൊട്ടി; കുടിവെള്ളം മുട്ടി നാട്ടുകാർ
text_fieldsവടക്കാഞ്ചേരി: പൈപ്പ് പൊട്ടി കുടിവെള്ളം മുട്ടിയിട്ടും ജലവിതരണ വകുപ്പും കരാറുകാരനും തമ്മിലെ നീരസം കാരണം പ്രശ്നം പരിഹരിക്കാനാവുന്നില്ലെന്ന് പരാതി. പ്രധാനമന്ത്രിയുടെ ഗ്രാമീണ യോജന പദ്ധതിയിൽ തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പ് മുതൽ ചെന്നിക്കര വരെ റോഡ് നവീകരണം നടക്കുന്ന വേളയിൽ റോഡിൽ നനവുണ്ടാകുകയും അത് പരിശോധിച്ചപ്പോൾ അടിയിലൂടെ പോകുന്ന പൈപ്പ് പൊട്ടിയത് കണ്ടെത്തുകയും ചെയ്ത വിഷയമാണ് സങ്കീർണമായത്. വിരോലി പാടം മുതൽ ചെനിക്കര വരെയുള്ള 200 ഓളം കുടുംബങ്ങളാണ് ദുരിതത്തിലായത്. മറ്റിടങ്ങളിൽനിന്ന് കുടിവെള്ളം കൊണ്ടുവരേണ്ട അവസ്ഥയാണ്.
കരാറുകാരൻ ഒരു തരത്തിലും അയയുന്നില്ലെന്ന് പറയുന്നു. ഒടുവിൽ നഷ്ടപരിഹാരമായി ജലവിതരണ അതോറിറ്റി 50000 രൂപ നൽകാമെന്ന് പറഞ്ഞെങ്കിലും അതും ചെവി കൊണ്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കുടിവെള്ളം മുട്ടിച്ചാൽ വഴിതടയൽ ഉൾപ്പടെയുള്ള സമരമുറകൾക്ക് പ്രേരിതരാകുമെന്ന് നാട്ടുകാർ പറയുന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് പോകുന്ന ഭാഗമായ പഴയന്നൂപാടത്ത് ഉണ്ടായ വലിയ ഗർത്തവും അപകട ഭീഷണിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.