വിസ തട്ടിപ്പ്: പ്രതി അറസ്റ്റിൽ
text_fieldsവടക്കാഞ്ചേരി: ലംക്സംബർഗിലേക്ക് നഴ്സിങ് ജോലിക്ക് വിസ ശരിയാക്കാം എന്ന് പറഞ്ഞ് പാർളിക്കാട് സ്വദേശിനിയെ വഞ്ചിച്ചയാൾ പിടിയിൽ. പലപ്പോഴായി നാലുലക്ഷം രൂപയും രേഖകളും കൈപറ്റി വിസ നൽകാതെയും പണവും രേഖകളും തിരിച്ചുകൊടുക്കാതെയും വിശ്വാസവഞ്ചന നടത്തിയ പത്തനംതിട്ട അടൂർ പെരിങ്ങനാട് പാറക്കൂട്ടം അമ്പനാട്ട് പുത്തൻ വീട്ടിൽ സൈമൺ എന്ന അലക്സാണ്ടർ മുതലാളിയെയാണ് (37) വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
തെളിവെടുപ്പിനുശേഷം നടപടി പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ ജില്ലയിലെ വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിലും മറ്റു ജില്ലകളിലും കേസുള്ളതായി അറിയുന്നു. വടക്കാഞ്ചേരി ഐ.എസ്.എച്ച്.ഒ കെ. മാധവൻകുട്ടിയുടെ നിർദേശപ്രകാരം എസ്.ഐ കെ.ജെ. ജിജോ, എ.എസ്.ഐ ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.