ട്രഷറി ജീവനക്കാരനെ ആക്രമിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ
text_fieldsവടക്കാഞ്ചേരി: ട്രഷറി ജീവനക്കാരനെ ആക്രമിച്ച കേസിൽ ഒളിവിൽപോയ യുവാക്കൾ അറസ്റ്റിൽ. വടക്കാഞ്ചേരി ജില്ല ആശുപത്രിയുടെ മുന്നിൽ െവച്ച് ഫെബ്രുവരിയിൽ ട്രഷറി ജീവനക്കാരനായ റഷീദിനെ എസ്.ഡി.പി.ഐ പ്രവർത്തകരായ പനങ്ങാട്ടുകര കുണ്ടുവളപ്പിൽ ആഫാൻ (24), പനങ്ങാട്ടുകര പുതുവീട്ടിൽ ബാദുഷ (25) എന്നിവരുൾപ്പെട്ട സംഘം ആക്രമിച്ച് ഗുരുതര പരിക്കേൽപിച്ചിരുന്നു. പ്രതികൾക്ക് ജില്ല കോടതി ജാമ്യം നിഷേധിച്ചിരുന്നു.
ഒളിവിൽപോയ പ്രതികളെ വടക്കാഞ്ചേരി എസ്.ഐ അനീഷ്, എ.എസ്.ഐമാരായ ജയകൃഷ്ണൻ, ഭുവനേശൻ എന്നിവരടങ്ങിയ സംഘം വടക്കാഞ്ചേരിയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.