കനാൽ വെള്ളത്തിന് കാത്തിരിപ്പ്
text_fieldsചാലക്കുടി: പരിയാരം മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും അധികൃതർ നിസ്സംഗത പുലർത്തുന്നതിൽ പ്രതിഷേധം. കനാലിൽ വെള്ളം എത്താത്തതിനാൽ ഒരപ്പന മേഖലയിലുള്ളവർ പ്രയാസത്തിലാണ്.
പ്രദേശത്തെ കിണറുകൾ വറ്റി. കനാൽ വെള്ളം വന്നാൽ മാത്രമേ കിണറുകൾ നിറയൂ. ജലസേചന പദ്ധതികൾ പ്രവർത്തനരഹിതമാണ്.
ചാലക്കുടി പുഴയുടെ ഒഴുക്ക് വളരെ നേർത്തിരിക്കുകയാണ്. തൂമ്പാക്കോട്, ഒരപ്പന, കാഞ്ഞിരപ്പിള്ളി പ്രദേശത്ത് കനാൽ വെള്ളം തുറന്നുവിട്ടിട്ട് രണ്ട് മാസമായി. ഷോളയാർ ഡാമിലെ ജനറേറ്റർ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കി ചാലക്കുടി പുഴയിലെ നീരൊഴുക്ക് നിലനിർത്തിയാലേ ശാശ്വത പരിഹാരം കാണാനാവൂ.
വെള്ളം തുറന്നുവിടണമെന്ന് ആവശ്യപ്പെട്ട് പരിയാരം ഒരപ്പന സബ് കനാലിൽ കിസാൻ സഭയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. പരിയാരം മേഖല കമ്മിറ്റി നടത്തിയ പ്രതിഷേധം സി.പി.ഐ ലോക്കൽ സെക്രട്ടറി വി.എം. ടെൻസൻ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് പി.ജെ. വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജെ. തോമാസ്, കെ.പി. ജോണി, കെ.ആർ. സജീവൻ, ഷൈനി അശോകൻ എന്നിവർ സംസാരിച്ചു. ജലസേചനത്തിനാവശ്യമായ ജലം തുറന്നുവിടണമെന്ന് കിസാൻ സഭ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.