അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കും -മന്ത്രി വി. അബ്ദുറഹ്‌മാന്‍
text_fieldsതൃശൂര്‍: അന്യാധീനപ്പെട്ട കോടികളുടെ വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ തിരിച്ചു പിടിക്കുമെന്ന് കേരള വഖഫ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. വഖഫ് സ്വത്തുകള്‍ അന്യാധീനപ്പെടുന്നതില്‍ വിശ്വാസികളുടെ ആശങ്ക ഉള്‍ക്കൊണ്ട് കൊണ്ട് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മീലാദ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
അതിസമ്പന്നരുടെ ആസ്തി ഭീമമായി വര്‍ധിക്കുകയും മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് പത്ത് കോടിയിലധികം പുതിയ ദരിദ്രര്‍ രൂപപ്പെടുകയും ചെയ്യുന്ന സാമൂഹിക പരിസരം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
മനുഷ്യര്‍ക്കിടയിലെയും ദേശാന്തരങ്ങള്‍ക്കിടയിലെയും എല്ലാത്തരം വിവേചനങ്ങള്‍ക്കെതിരെയും സാമ്പത്തിക-വംശീയ അസമത്വങ്ങള്‍ക്കെതിരെയും ശക്തമായ നിലപാട് സ്വീകരിക്കുകയും ലോകത്തിന്റെ മുന്നില്‍ ഒരു ജനതയെ സാധ്യമാക്കുകയും ചെയ്ത മുഹമ്മദ് നബി എല്ലാകാലത്തെയും ജനങ്ങള്‍ക്ക് സാമൂഹിക സുരക്ഷിതത്വ ജീവിത പദ്ധതിയാണ് നല്‍കിയതെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ല പ്രസിഡന്റ് താഴപ്ര മുഹിയുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര മുശാവറ അംഗം ഷാഹിദുല്‍ ഉലമ വെന്മേനാട് അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. 'തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം' പ്രമേയ പ്രഭാഷണം സമസ്ത ജില്ല സെക്രട്ടറി പി.എസ്.കെ. മൊയ്തു ബാഖവി മാടവന നിര്‍വഹിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.എം.കെ. ഫൈസി, കേരള മുസ്‌ലിം ജമാഅത്ത് ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. പി.യു. അലി, എസ്.വൈ.എസ് ജില്ല പ്രസിഡന്റ് ഡോ. അബ്ദുറസാഖ് അസ്ഹരി, ജനറല്‍ സെക്രട്ടറി പി.യു. ഷമീര്‍ എറിയാട്, എസ്.എം.എ ജില്ല പ്രസിഡന്റ് അബ്ദു ഹാജി കാതിയാളം, ജനറല്‍ സെക്രട്ടറി എം.കെ. അബ്ദുല്‍ ഗഫൂര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ല പ്രസിഡന്റ് മുഹമ്മദ് അലിസഅദി, ജില്ല ജനറല്‍ സെക്രട്ടറി സയ്യിദ് എസ്.എം.കെ. മഹ്‌മൂദി, എസ്.എസ്.എഫ് ജില്ല പ്രസിഡന്റ് ശിഹാബ് സഖാഫി, ജില്ല ജനറല്‍ സെക്രട്ടറി ഷെനീബ് മുല്ലക്കര തുടങ്ങിയവര്‍ സംസാരിച്ചു. ഫസല്‍ തങ്ങള്‍ സ്വാഗതവും സത്താര്‍ പഴുവില്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.