മേജർ ആർച്ച് ബിഷപ്പിന് തൃശൂരിൽ ഊഷ്മള വരവേല്‍പ്പ്
text_fieldsതൃശൂര്‍: മേജര്‍ ആര്‍ച്ച് ബിഷപ് ആയശേഷം തൃശൂരിലെത്തിയ മാര്‍ റാഫേല്‍ തട്ടിലിന് അതിരൂപതയുടെ നേതൃത്വത്തില്‍ ബസിലിക്കയില്‍ ഊഷ്മള വരവേല്‍പ്പ്. ബസിലിക്കയിലെ അങ്കണത്തില്‍ നടന്ന സ്വീകരണസമ്മേളനം മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തിന് ചേരുന്ന തരത്തില്‍ സഭയെ നയിക്കാന്‍ കഴിവുള്ളയാളാണ് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
കാലം കാത്തുവച്ച വലിയ ഇടയനായ മാര്‍ റാഫേല്‍ തട്ടില്‍ മതനിരപേക്ഷ തൃശൂരിന്റെ അഭിമാനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കലര്‍പ്പില്ലാത്ത ചിരിയും നിഷ്കളങ്ക പെരുമാറ്റവും ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള തൃശൂരുകാരുടെ കരുത്തും അദ്ദേഹത്തിനു തുണയാകട്ടെ എന്നും മന്ത്രി പറഞ്ഞു. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. ദൈവം സുഖപ്പെടുത്തുന്നു എന്ന അര്‍ഥമുള്ള റാഫേല്‍ മാലാഖയുടെ പേരുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സഭയുടെ പ്രതിസന്ധികളും പ്രശ്നങ്ങളും സുഖപ്പെടുത്തി സഭയുടെ ആരോഗ്യം വീണ്ടെടുക്കാനാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് മാര്‍ താഴത്ത് പറഞ്ഞു.
ക്രൈസ്തവ സഭ വിദ്യാഭ്യാസ രംഗത്തും നിരാലംബരെ സംരക്ഷിക്കുന്നതിലും ചെയ്യുന്ന സേവനം ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ലെന്ന് മുഖ്യാതിഥിയായെത്തിയ മന്ത്രി ആര്. ബിന്ദു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസാസന്ദേശം വൈദിക സമിതി സെക്രട്ടറിയും ബസിലിക്ക റെക്ടറുമായ ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത് വായിച്ചു. ടി.എന്‍. പ്രതാപന് എം.പി, എം.എല്‍.എമാരായ പി. ബാലചന്ദ്രന്, സനീഷ്കുമാര് ജോസഫ്, മേയര്‍ എം.കെ. വര്‍ഗീസ്, മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ ടോണി നീലങ്കാവില്‍, ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, കോട്ടപ്പുറം രൂപതയുടെ നിയുക്ത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, കല്‍ദായ സഭ ആര്‍ച്ച് ബിഷപ് മാര്‍ ഔഗിന്‍ കുര്യാക്കോസ്, സ്വാമി നന്ദാത്മജാനന്ദ, തൃശൂര്‍ ഭദ്രാസനം യാക്കോബായ സഭ മെത്രാപ്പോലീത്ത മാര്‍ കുരിയാക്കോസ് മാര്‍ ക്ലീമിസ്, വികാരി ജനറല്‍ മോണ്‍. ജോസ് വല്ലൂരാന് എന്നിവര്‍ സംസാരിച്ചു. തൃശൂര്‍ അതിരൂപതയുടെയും ബസിലിക്കയുടെയും ഉപഹാരങ്ങള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനു സമ്മാനിച്ചു. ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി, ജില്ല പഞ്ചായത്ത് നിയുക്ത പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ. സുന്ദര്മേനോന്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍, സി.പി.എം ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ്, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.കെ. അനീഷ്കുമാര്‍, കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന് ഈച്ചരത്ത്, കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സി.വി. കുര്യാക്കോസ്, മുസ്ലിം ലീഗ് നേതാവ് സി.എച്ച്. റഷീദ് തുടങ്ങി വിവിധ മേഖലകളിലുള്ള നിരവധിപേര്‍ പങ്കെടുത്തു. വൈദികര്‍, സന്യസ്തര്‍, രാഷ്ട്രീയസാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവരും വിശ്വാസ സമൂഹവും സ്വീകരണ സമ്മേളനം ഹൃദ്യമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.